Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ജോലി രാജിവച്ച് സ്വന്തമായി ബിസിനസ് തുടങ്ങുന്നവര്‍ക്ക് ആറു ലക്ഷം രൂപയും കാറും നല്‍കുമെന്ന് ആമസോണ്‍ കമ്പനിയുടെ വാഗ്ദാനം
Reporter
ലോകത്ത് ഇന്നേ വരെ ആരും പ്രഖ്യാപിക്കാത്ത ബിസിനസ് തന്ത്രവുമായി ഓണ്‍ലൈന്‍ ബിസിനസ് വമ്പന്‍, ആമസോണ്‍. കമ്പനി ജീവനക്കാരോട് ആവശ്യപ്പെടുകയാണ് – 'നിങ്ങള്‍ ജോലി രാജി വെയ്ക്കൂ, പുതിയ ഒരു ബിസിനസ് തുടങ്ങൂ' എന്ന്. ആമസോണ്‍ പാക്കേജുകള്‍ ഡെലിവര്‍ ചെയ്യുന്ന സംരംഭമാണ് ജീവനക്കാര്‍ തുടങ്ങേണ്ടത്. ഇതിന്റെ പ്രാരംഭ ചെലവുകള്‍ക്കായി കമ്പനി 10,000 ഡോളര്‍ വീതം ഓരോ ജീവനക്കാരനും നല്‍കും – ഇതാണ് ഓഫറിന്റെ രത്‌നച്ചുരുക്കം.

ആമസോണിന്റെ ലോഗോ പതിച്ച ബ്ലൂ വാന്‍ പാട്ടത്തിനു നല്‍കുന്നതിന് പുറമെ ജോലി വിടുന്നവര്‍ക്ക് മൂന്ന് മാസത്തെ ശമ്പളവും നല്‍കുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് കമ്പനി ഇതിന് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തില്‍ ഓഫര്‍ പട്ടാളത്തില്‍ നിന്ന് വിരമിച്ചവര്‍ക്ക് വേണ്ടി മാത്രമായിരുന്നു. ഇപ്പോള്‍ കമ്പനിയുടെ പാര്‍ട്ട് ടൈം, ഫുള്‍ ടൈം ജീവനക്കാര്‍ക്കും വേണ്ടി പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്.

ജൂണില്‍ പദ്ധതി ആരംഭിച്ചതിനു ശേഷം 200 പേരാണ് പുതിയ ബിസിനസ് ആരംഭിച്ചത്. എന്നാല്‍ ജീവനക്കാരുടെ പ്രതികരണം അറിവായിട്ടില്ല. എത്ര ജീവനക്കാര്‍ പദ്ധതിയോട് സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. പദ്ധതിയുമായി മുമ്പോട്ട് പോകാന്‍ തന്നെയാണ് ആമസോണിന്റെ നീക്കം. ജീവനക്കാരുടെ എണ്ണം കുറക്കലല്ല ഈ നീക്കത്തിന്റെ പിന്നിലെന്നും കമ്പനി വ്യക്തമാക്കുന്നു.
 
Other News in this category

 
 




 
Close Window