Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ഐ ഫോണില്‍ മാത്രം ശ്രദ്ധ പതിപ്പിച്ച് മുന്നോട്ട് പോകാനാകില്ല: ആപ്പിള്‍ വഴി മാറ്റി പിടിക്കുന്നു
Reporter
ഇനി ഐ ഫോണില്‍ മാത്രം കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച് മുന്നോട്ട് പോകാനല്ല, മറിച്ച് വ്യത്യസ്ത ഉല്‍പ്പന്നങ്ങളിലൂടെ സാങ്കേതിക വിപണിയെ ഒന്നടങ്കം പിടിച്ചടക്കാനുള്ള ശ്രമമാണ് അണിയറയില്‍ നടക്കുന്നത്.
നീണ്ട 18 വര്‍ഷമായി തങ്ങള്‍ തുടര്‍ന്ന് വരുന്ന ഒരു പ്രധാന സേവനം അവസാനിപ്പിക്കാന്‍ അവര്‍ ഒരുങ്ങുന്നത്. ഐ ട്യൂണിലൂടെയാണ് ആപ്പിള്‍ ഉപഭോക്താക്കള്‍ ഇത്ര കാലം പാട്ട് കേട്ടതും, സിനിമ കണ്ടതും, ടിവി കണ്ടതുമെല്ലാം. എന്നാല്‍ ഇനി ഐ ട്യൂണ്‍ വേണ്ടെന്ന തീരുമാനത്തിലാണ് ആപ്പിള്‍ എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കമ്പനി പുതുതായി പുറത്തിറക്കുന്ന മൂന്ന് ഉല്‍പ്പന്നങ്ങളാണ് ഇതിന് കാരണം. മാക് മ്യൂസിക്, ടിവി, പോഡ്കാസ്റ്റ് എന്നീ വ്യത്യസ്ത ഉല്‍പ്പന്നങ്ങളാണ് ആപ്പിള്‍ അവതരിപ്പിക്കുന്നത്. ഐ ട്യൂണില്ലെങ്കിലും മ്യൂസിക് ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് തടസങ്ങളില്ലാതെ പാട്ടുകള്‍ കേള്‍ക്കാന്‍ സാധിക്കും.

തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന ആപ്പിളിന്റെ ഡവലപര്‍ കോണ്‍ഫറന്‍സില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും. സാന്‍ഹോസില്‍ നടക്കുന്ന ആഗോള ഡവലപര്‍ കോണ്‍ഫറന്‍സില്‍ ടിം കുക്കാണ് മുഖ്യപ്രഭാഷണം നടത്തുക.

ആപ്പിളിന്റെ അടുത്ത തലമുറ ഉല്‍പ്പന്നങ്ങള്‍ സംബന്ധിച്ച നിര്‍ണ്ണായക തീരുമാനങ്ങളാണ് ടിം കുക്കില്‍ നിന്ന് സാങ്കേതിക ലോകം പ്രതീക്ഷിക്കുന്നത്. ഇക്കുറി പുതിയ ഐഫോണോ, ആപ്പിള്‍ വാച്ചോ ആയിരിക്കില്ല മറിച്ച് പുതിയ മാക് പ്രോ ആകും കോണ്‍ഫറന്‍സിന്റെ മുഖ്യ ആകര്‍ഷണം എന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആപ്പിള്‍ വാച്ചിനെ കൂടുതല്‍ സ്വതന്ത്രമാക്കി, ഇതില്‍ തന്നെ സ്വന്തമായ ആപ്പ് സ്റ്റോറും കാല്‍ക്കുലേറ്ററും വോയ്‌സ് റെക്കോര്‍ഡറും അടക്കമുള്ള ആപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി രംഗത്തിറക്കാനാണ് നീക്കം.
 
Other News in this category

 
 




 
Close Window