Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
അംബാനി കുടുംബത്തിലെ ഇളയ പുത്രന്‍ ചൈനയിലെ ബാങ്കില്‍ നിന്ന് കടം വാങ്ങിയത് 14,000 കോടി: നിയമ നടപടി ആരംഭിച്ചു
Reporter
കോടിക്കണക്കിന് രൂപയുടെ വായ്പാ കുടിശ്ശിക വരുത്തിയ അനില്‍ അംബാനിക്കെതിരെ നടപടി ആവശ്യപ്പെട്ട് ചൈനയിലെ ബാങ്കുകള്‍ നിയമ നടപടികളിലേക്ക്. വന്‍ സാമ്പത്തിക കെണിയിലേക്ക് വീണ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ എന്ന കമ്പനിക്കെതിരെയാണ് ബാങ്കുകള്‍ നടപടി ആരംഭിച്ചത്. മൊത്തം 210 കോടി ഡോളറാണ് [ഏകദേശം 14,000 കോടി രൂപ] പലിശയടക്കം വിവിധ ചൈനീസ് ബാങ്കുകള്‍ക്ക് കമ്പനി നല്‍കാനുള്ളത്.

ചൈനയിലെ പൊതുമേഖലാ ബാങ്കായ ചൈന ഡെവലപ്‌മെന്റ് ബാങ്കിനാണ് ഏറ്റവും കൂടുതല്‍ തുക നല്‍കാനുള്ളത്. 9860 കോടി രൂപയാണ് ഈ ബാങ്കിന് കൊടുക്കാനുള്ളത്. എക്‌സിം ബാങ്ക് ഓഫ് ചൈനക്ക് 3360 കോടി രൂപയും ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേര്‍ഷ്യല്‍ ബാങ്ക് ഓഫ് ചൈനക്ക് 1554 കോടി രൂപയുമാണ് ബാധ്യതയുള്ളത്.

മൊത്തം 57,382 കോടി രൂപയുടെ വായ്പാ കുടിശ്ശികയാണ് തങ്ങള്‍ക്കുള്ളതെന്ന് അനില്‍ അംബാനി ഗ്രൂപ്പ് വ്യക്തമാക്കിട്ടിട്ടുണ്ട്. ഇന്ത്യയിലെയും ചൈനയിലെയും ബാങ്കുകള്‍ക്ക് പുറമെ റഷ്യന്‍ ബാങ്കായ വി ടി ബി ക്യാപിറ്റല്‍, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, ഡ്യൂയിഷ് ബാങ്ക്, ഡി ബി എസ് ബാങ്ക്, എമിറേറ്റ്‌സ് എന്‍ ബി ഡി ബാങ്ക് തുടങ്ങിയ വിദേശ ബാങ്കുകള്‍ക്കും പണം നല്കാനുണ്ട്. ഇതില്‍ വി ടി ബി ക്യാപിറ്റലിന് മാത്രം 511 കോടി രൂപയാണ് തിരിച്ചടക്കാനുള്ളത്. മൊത്തം ബാധ്യതയുടെ നാലിലൊന്ന് ചൈനീസ് ബാങ്കുകള്‍ക്കാണ് നല്‍കാനുള്ളത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 4910 കോടി രൂപയും എല്‍ ഐ സിക്ക് 4760 കോടിയും ബാങ്ക് ഓഫ് ബറോഡക്ക് 2700 കോടിയും മാഡിസണ്‍ പസഫിക് ട്രസ്റ്റിന് 2350 കോടി രൂപയും ആക്‌സിസ് ബാങ്കിന് 2090 കോടി രൂപയുമാണ് അനില്‍ അംബാനി കൊടുത്തു തീര്‍ക്കാനുള്ളത്. മാസങ്ങള്‍ക്ക് മുമ്പ് എറിക്‌സണ്‍ എന്ന കമ്പനിക്ക് 550 കോടി രൂപ നല്‍കിയത് സുപ്രീം കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ്. ഈ തുക അനുജന് വേണ്ടി ജ്യേഷ്ഠന്‍ മുകേഷ് അംബാനിയാണ് നല്‍കിയത്.
 
Other News in this category

 
 




 
Close Window