Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
രാഷ്ട്രങ്ങള്‍ തടഞ്ഞിട്ടും ബിറ്റ് കോയിന്റെ വില ഏഴു ലക്ഷം: കരിഞ്ചന്തയില്‍ കോടികള്‍ എറിഞ്ഞ് മത്സരം
Reporter
ലോകത്തെ ഏറ്റവും പ്രമുഖ ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്റെ വില കുതിച്ചുയര്‍ന്നു. ഒരു ബിറ്റ്‌കോയിന്റെ മൂല്യം 10,000 ഡോളര്‍ എന്ന മാര്‍ക്ക് [ഏകദേശം 7 ലക്ഷം രൂപ] വീണ്ടും മറികടന്നു. കഴിഞ്ഞ 15 മാസത്തിനിടയില്‍ ഇതാദ്യമായാണ് ബിറ്റ്‌കോയിന്റെ മൂല്യം 10,000 ഡോളര്‍ മറി കടന്ന് മുന്നേറുന്നത്. കഴിഞ്ഞ ദിവസം ബിറ്റ്‌കോയിന്റെ മൂല്യം അഞ്ച് ശതമാനം ഉയര്‍ന്ന് 10,500 ഡോളറിലേക്കെത്തി.

2017 ഒടുവില്‍ ബിറ്റ്‌കോയിന്റെ മൂല്യത്തില്‍ അഭൂതപൂര്‍വമായ മുന്നേറ്റം പ്രകടമായിരുന്നു. അന്ന് ഒരു നാണയത്തിന്റെ മൂല്യം 20,000 ഡോളറിന് അടുത്ത് വരെ ഉയര്‍ന്നിരുന്നു. ധാരാളം ആളുകള്‍ ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോകറന്‍സികളില്‍ നിക്ഷേപം നടത്താന്‍ ഈ ഘട്ടത്തില്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ പിന്നീട് പൊടുന്നനെ ഇതിന്റെ വില ഇടിയുന്നതാണ് കണ്ടത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ബിറ്റ്‌കോയിന്‍ വീണ്ടും തകര്‍പ്പന്‍ മുന്നേറ്റ പാതയില്‍ തിരിച്ചെത്തിയിരിക്കുകയാണ്.

2017 ഡിസംബറിലാണ് ബിറ്റ്‌കോയിന്‍ വില സര്‍വകാല റെക്കോര്‍ഡ് ഭേദിച്ചത്. അന്ന് മൂല്യം 19,511 ഡോളര്‍ വരെയെത്തിരയിരുന്നു. എന്നാല്‍ 2018 ഡിസംബറായപ്പോള്‍ ഇതിന്റെ മൂല്യം 3100 ഡോളറിലേക്ക് കൂപ്പു കുത്തി. കഴിഞ്ഞ ഏതാനും മാസമായി 3300 – 4100 ഡോളര്‍ റേഞ്ചിലാണ് ഇത് നീങ്ങിയിരുന്നത്. ഇപ്പോള്‍ വീണ്ടും വില കൂടി വരികയാണ്. അതിനിടെ ഫേസ്ബുക്ക് 'ലിബ്ര' എന്ന പേരില്‍ പുതിയ ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
 
Other News in this category

 
 




 
Close Window