Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
അംബാനിയുടെ ഇളയമകന്‍ പൊളിഞ്ഞ് പാളീസായി: റിലയന്‍സിന്റെ ആസ്ഥാന മന്ദിരം വിറ്റ് കടം വീട്ടാന്‍ നീക്കം
Reporter
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് മുംബൈയിലെ റിലയന്‍സ് ആസ്ഥാന മന്ദിരം വില്‍ക്കാനോ വാടകക്ക് നല്‍കാനോ അനില്‍ അംബാനി ഒരുങ്ങുന്നു. ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ സാന്താക്രൂസിലുള്ള റിലയന്‍സ് സെന്ററാണ് വില്‍പനക്കോ വാടകക്ക് നല്‍കാനോ ഒരുങ്ങുന്നത്. വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയ്ക്ക് സമീപത്ത് നാലേക്കറിലാണ് ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്. ഏഴു ലക്ഷം ചതുരശ്ര അടിയാണ് വിസ്തീര്‍ണം. 3000 കോടി രൂപയാണെങ്കില്‍ വില്‍പന നടത്താമെന്നാണ് അനില്‍ അംബാനി ഇടനിലക്കാരെ അറിയിച്ചിരിക്കുന്നത്.

ഈ മന്ദിരം കൈമാറിയാല്‍ ബല്ലാര്‍ഡ് എസ്റ്റേറ്റിലെ മറ്റൊരു ഓഫിസ് സമുച്ചയത്തിലേക്ക് മാറാനാണ് അനില്‍ അംബാനി ഒരുങ്ങുന്നത്. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ടറിനെ ശക്തമാക്കാനാണ് വില്‍പനക്ക് ഒരുങ്ങുന്നത്. അനില്‍ ധീരുഭായി അംബാനി ഗ്രൂപ്പിന്റെ മൊത്തം കടബാധ്യത 45000 കോടി രൂപയോളം വരുമെന്നാണ് കണക്കാക്കുന്നത്. പല വിധത്തില്‍ ഈ ബാധ്യത കുറയ്ക്കുന്നതിന് അദ്ദേഹം ശ്രമം നടത്തിയെങ്കിലും ബാധ്യത കൂടുകയാണ്. വില്‍പനക്കായി അന്താരാഷ്ട്ര കണ്‍സള്‍ട്ടന്റായ ജെ. എല്‍ എല്ലിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
 
Other News in this category

 
 




 
Close Window