Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്ത്യയിലെ ബ്രാന്‍ഡഡ് ഉപ്പുകളില്‍ മാരകമായ പൊട്ടാസ്യം ഫെറോസയനൈഡ്: പരിശോധന നടത്തിയത് അമേരിക്കയിലെ ലബോറട്ടറി
Reporter
ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡഡ് ഉപ്പുകളില്‍ അപകടകരമായ വിധത്തില്‍ രാസ പദാര്‍ത്ഥങ്ങള്‍ കലര്‍ന്നിട്ടുണ്ടെന്ന് അമേരിക്കയിലെ ലബോറട്ടറി പരിശോധനയില്‍ തെളിഞ്ഞു. കാന്‍സറിന് കാരണമാകുന്ന പൊട്ടാസ്യം ഫെറോസയനൈഡ് അടക്കമുള്ള രാസ പദാര്‍ഥങ്ങളാണ് അയോഡിസ്‌ചെയ്ത ഉപ്പുകളില്‍ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കന്‍ വെസ്റ്റ് അനാലിറ്റിക്കല്‍ ലാബില്‍ നടന്ന പരിശോധനയില്‍ ടാറ്റ സാള്‍ട്ട്, ടാറ്റ സാള്‍ട്ട് ലൈറ്റ്, സാംബാര്‍ റിഫൈന്‍ഡ് സാള്‍ട്ട് തുടങ്ങിയ ബ്രാന്ഡുകളിലാണ് അനുവദനീയമായതിലും കൂടുതല്‍ രാസവസ്തുക്കള്‍ കണ്ടെത്തിയതെന്ന് ഗോഡ് ഹാം ഗ്രൈന്‍സ് ആന്‍ഡ് ഫാം പ്രോഡക്ട് എന്ന സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ശിവശങ്കര്‍ ഗുപ്തയെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ടാറ്റ സാള്‍ട്ട് ഈ റിപ്പോര്‍ട്ട് നിഷേധിച്ചു.

ഇത് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ റിപ്പോര്‍ട്ടാണെന്നും സ്ഥാപിത താല്പര്യമാണ് ഇതിനു പിന്നിലെന്നും ഒരു പത്രക്കുറിപ്പില്‍ കമ്പനി അറിയിച്ചു. ടാറ്റ സാള്‍ട്ടില്‍ ഒരു കിലോഗ്രാമില്‍ 1 .85 മില്ലി ഗ്രാം പൊട്ടാസ്യം ഫെറോസയനൈഡ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ടാറ്റ ലൈഫില്‍ ഇത് 1 .90 മില്ലി ഗ്രാമാണ്. സാംബാര്‍ ബ്രാന്‍ഡില്‍ ഇത് 4 .71 മില്ലി ഗ്രാമാണ്. ഈ രാസവസ്തു വിഷമാണെന്നും ലോകത്ത് ഒരു രാജ്യത്തും ഇത് ഉപ്പില്‍ ചേര്‍ക്കാന്‍ അനുവദിക്കുന്നില്ലെന്നും ഗുപ്ത വ്യകത്മാക്കി. ക്യാന്‍സര്‍, ഉയര്‍ന്ന രക്ത സമ്മര്‍ദം, ലൈംഗീക ശേഷിക്കുറവ്, അമിത വണ്ണം, കിഡ്‌നി തകരാര്‍ തുടങ്ങി നിരവധി രോഗങ്ങള്‍ക്ക് ഇത് കരണമാകാമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഉപ്പ് ശുദ്ധീകരിക്കുന്നതിനാണ് കമ്പനികള്‍ ഇത് ഉപയോഗിക്കുന്നതത്രെ.

ഇതിനു പുറമെ മിക്ക ബ്രാന്‍ഡുകളും അയഡിന്‍ ഉപ്പില്‍ ചേര്‍ക്കുന്നു. ഉപ്പില്‍ പ്രകൃതിദത്തമായി തന്നെ അയഡിന്‍ ചേര്‍ന്നിട്ടുണ്ട്. കൂടുതലായി അയഡിന്‍ കലര്‍ത്തുമ്പോള്‍ അത് മാരകമായ വിഷമായി മാറുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അയഡിന്‍ കലര്‍ന്ന ഉപ്പിനെ പ്രൊമോട്ട് ചെയ്ത സര്‍ക്കാരുകള്‍ ഈ തട്ടിപ്പിന് കൂട്ടുനില്‍ക്കുകയായിരുന്നു.
 
Other News in this category

 
 




 
Close Window