Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ഏഴായിരം കോടി സ്വത്തുള്ളവരുടെ പട്ടികയില്‍ ബൈജൂസ് ആപിന്റെ ഉടമ ബൈജുവിന്റെ പേര്
Reporter
നൂറു കോടി ഡോളറിന്റെ [ ഏകദേശം 7000 കോടി രൂപ] സ്വത്തുക്കളുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ ലേറ്റസ്റ്റായി സ്ഥാനം പിടിച്ചിരിക്കുന്നത് ഒരു മലയാളിയാണ്. ബൈജു രവീന്ദ്രന്‍ എന്നാണ് ആ മലയാളിയുടെ പേര്. അങ്ങനെ പറഞ്ഞാല്‍ ഒരു പക്ഷെ അത്ര പിടുത്തം വരില്ല. ബൈജൂസ് ആപ്പ് എന്ന് പറയുമ്പോള്‍ ആളെ വ്യക്തമാകും. ബില്യണര്‍ ക്ലബില്‍ ഇടം നേടിയ അപൂര്‍വം മലയാളികളില്‍ ഒരാളായി മുപ്പത്തിയേഴുകാരനായ ബൈജു മാറിയിരിക്കുകയാണ്.

ബൈജൂസ് ആപ്പിന്റെ പേരന്റ് കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഈയിടെ 570 കോടി ഡോളറിന്റെ ഫണ്ട് സമാഹരിച്ചതോടെയാണ് ബൈജു രവീന്ദ്രന്‍ ഈ നേട്ടത്തിന് ഉടമയായത്.

അതിനിടെ, ബൈജൂസ് ആപ്പ് അമേരിക്കയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. ഇതിനായി ലോക പ്രശസ്തമായ വാള്‍ട്ട് ഡിസ്‌നി കോര്‍പ്പറേഷനുമായി കരാറിലെത്തി. 2020 ല്‍ അമേരിക്കയില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് പദ്ധതി.
2020 ആകുമ്പോള്‍ ഇന്ത്യയിലെ ഓണ്‍ ലൈന്‍ ലേണിംഗ് ബിസിനസ് 570 കോടി ഡോളറായി ഉയരുമെന്ന് ബൈജു രവീന്ദ്രന്‍ പറഞ്ഞു. 2020 ല്‍ കമ്പനിയുടെ വിറ്റുവരവ് 3000 കോടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. കേവലം എട്ടു വര്‍ഷം മുമ്പ് 2011 ലാണ് ബൈജൂ ഇ ഓണ്‍ലൈന്‍ ട്യൂഷന്‍ എന്ന ആശയവുമായി രംഗത്തെത്തുന്നത്. 2015 ല്‍ കമ്പനിയുടെ പ്രധാന ആപ്പ് അവതരിപ്പിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ കമ്പനി വന്‍ ലാഭത്തിലായി.
 
Other News in this category

 
 




 
Close Window