Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
പണ്ട് എല്ലാവരുടേയും പ്രിയപ്പെട്ട ബിസ്‌കറ്റായിരുന്നു പാര്‍ലെ: ആ കമ്പനി ഇപ്പോള്‍ നഷ്ടത്തില്‍; ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നു
Reporter
പ്രമുഖ ബിസ്‌കറ്റ് നിര്‍മ്മാതാക്കളായ പാര്‍ലെ ജി ആയിരത്തിലേറെ ജീവനക്കാരെ പിരിച്ചു വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയും, ബിസ്‌കറ്റ് വില്‍പ്പന
കുറഞ്ഞതു കൊണ്ട് ഉത്പാദനം വെട്ടിച്ചുരുക്കേണ്ടി വന്നതുമാണ് തൊഴിലാളികളെ പിരിച്ചു വിടാനുളള തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് കമ്പനിയുടെ എക്‌സിക്യൂട്ടീവ് പറഞ്ഞതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ലെയുടെ ബിസ്‌കറ്റ് വില്‍പനയില്‍ ഗണ്യമായ കുറവുണ്ടായതിനാല്‍ കമ്പനി ഉത്പാദനം കുറയ്‌ക്കേണ്ടി വരുമെന്നും ഇത് നിരവധി പേരെ പിരിച്ചുവിടാന്‍ ഇടയാക്കുമെന്നും പാര്‍ലെ കാറ്റഗറി ഹെഡ് മായങ്ക് ഷാ പറഞ്ഞു. സാഹചര്യം വളരെ മോശമാണെന്നും സര്‍ക്കാര്‍ ഉടനടി ഇടപ്പെട്ടില്ലെങ്കില്‍ ഞങ്ങള്‍ ഈ തസ്തികകള്‍ എടുത്ത് കളയാന്‍ നിര്‍ബന്ധിതരാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1929 ല്‍ സ്ഥാപിതമായ പാര്‍ലെയ്ക്ക് ഒരു ലക്ഷത്തിനോടടുത്ത് തൊഴിലാളികളുണ്ട്. അതില്‍ കമ്പനി നേരിട്ട് നിയമനം നടത്തിയവരും കരാര്‍ തൊഴിലാളികളുമാണുള്ളത്. കമ്പനിക്ക് സ്വന്തമായി 10 ഉത്പാദന പ്ലാന്റുകളും 125 കരാര്‍ ഉത്പാദന പ്ലാന്റുകളുമാണുള്ളത്.

2017ല്‍ ജി.എസ്.ടി ഏര്‍പ്പെടുത്തിയത് മുതല്‍ അഞ്ചും ഏഴും രൂപ ഈടാക്കിയിരുന്ന പാര്‍ലെ ജി പോലുള്ള ജനപ്രിയ ബ്രാന്‍ഡുകളുടെ ആവശ്യം മാര്‍ക്കറ്റില്‍ കുറഞ്ഞുവെന്ന് ഷാ പറഞ്ഞു.

ഉയര്‍ന്ന നികുതികള്‍ ഓരോ പായ്ക്കറ്റിലും കുറച്ച് ബിസ്‌കറ്റ് നല്‍കാന്‍ പാര്‍ലെയെ നിര്‍ബന്ധിതരാക്കി. ഇതുമൂലം ഗ്രാമീണ മേഖലയില്‍ നിന്ന് ബിസ്‌കറ്റ് വാങ്ങിക്കുന്നവരുടെ എണ്ണം കുറച്ചു.'ഇവിടത്തെ ഉപഭോക്താക്കള്‍ അങ്ങേയറ്റം വിലയെ കുറിച്ച് സൂക്ഷ്മ ബോധ്യമുള്ളവരാണ്. ഒരു പ്രത്യേക വിലയ്ക്ക് എത്ര ബിസ്‌കറ്റ് ലഭിക്കുന്നുണ്ടെന്ന് അവര്‍ക്ക് അതിയായ ബോധമുണ്ട്,' ഷാ പറഞ്ഞു.

1.4 ബില്യണ്‍ ഡോളറിനു മുകളിലുള്ള വാര്‍ഷിക വരുമാനമുള്ള പാര്‍ലെ, കഴിഞ്ഞ വര്‍ഷം സര്‍ക്കാരിന്റെ ജിഎസ്ടി കൗണ്‍സിലുമായും മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായും ചര്‍ച്ച നടത്തുകയും നികുതി നിരക്ക് അവലോകനം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു ഷാ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ മുന്‍നിര ബിസ്‌കറ്റ് ബ്രാന്‍ഡായ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പാര്‍ലെ ഗ്ലുക്കോ എന്ന കമ്പനിയെ പുനര്‍നാമകരണം ചെയ്താണ് പാര്‍ലെജി എന്നാക്കിയത്.2003ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന ബിസ്‌കറ്റ് ബ്രാന്‍ഡായാണ് പാര്‍ലെ ജി അറിയപ്പെട്ടിരുന്നത്.

സാമ്പത്തിക മാന്ദ്യം ഇതിനകം തന്നെ ഇന്ത്യയുടെ നിര്‍ണായക വാഹന വ്യവസായത്തിലടക്കം ആയിരക്കണക്കിന് തൊഴില്‍ നഷ്ടങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും ഇതും വില്‍പ്പനയെ കാര്യമായി ബാധിച്ചിട്ടുണ്ടന്നും ഷാ പറഞ്ഞു.
 
Other News in this category

 
 




 
Close Window