Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് വില 28,500 രൂപ
Reporter
സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. പവന് 320 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 28,640 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3580 രൂപ. സംസ്ഥാനത്തെ സ്വര്‍ണ വിപണിയുടെ ചരിത്രത്തിലെ സര്‍വ്വകാല റെക്കോഡാണിത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 6560 രൂപയാണ് സ്വര്‍ണത്തിന് ഉയര്‍ന്നത്.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 16ന് 22,080 രൂപയായിരുന്നു ഒരു പവന്റെ നിരക്ക്.

ഓണം, കല്യാണസീസണുകള്‍ എത്തിയതാണ് കേരളത്തില്‍ സ്വര്‍ണവില ഉയരാന്‍ കാരണം. ആഗോളവിപണിയിലും സ്വര്‍ണവില ഉയര്‍ന്നു. ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1539 ഡോളറാണ് ഇന്നത്തെ നിരക്ക്.ആഗോള സാമ്പത്തിക രംഗത്തെ മാന്ദ്യവും അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം മൂര്‍ച്ഛിക്കുന്നതും സുരക്ഷിത നിക്ഷേപം എന്ന രീതിയില്‍ സ്വര്‍ണത്തിന്റെ മൂല്യം ഉയര്‍ത്തുകയാണ്. അമേരിക്ക പലിശ നിരക്കില്‍ വീണ്ടും ഇളവ് വരുത്തുമെന്ന റിപ്പോര്‍ട്ടുകളും സ്വര്‍ണത്തിന്റെ ഡിമാന്റില്‍ വര്‍ധനയുണ്ടാക്കുന്നു. ലോകത്തെ പല പ്രമുഖ കേന്ദ്ര ബാങ്കുകളും സ്വര്‍ണത്തിലുള്ള നിക്ഷേപം ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
 
Other News in this category

 
 




 
Close Window