Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഹോട്ടല്‍ മുറികളുടെ ജിഎസ്ടി കേന്ദ്ര സര്‍ക്കാര്‍ കുറച്ചു: മുറിയെടുക്കുമ്പോള്‍ ഇക്കാര്യം സൂചിപ്പിച്ച് വാടക കൊടുക്കുക
Reporter
രാജ്യത്ത് വീണ്ടും നികുതി പരിഷ്‌കരണം. ടൂറിസം മേഖലയെ ഉന്നമിട്ടുള്ള ജി എസ് ടി പരിഷ്‌കരണത്തിനാണ് ഗോവയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ പ്രാധാന്യം നല്‍കിയത്. ഇത് പ്രകാരം ഹോട്ടല്‍ ജി എസ്ടി നിരക്കുകള്‍ കുറയ്ക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ആയിരം വരെയുള്ള മുറികള്‍ക്ക് നികുതിയുണ്ടാകില്ലെന്ന് കൗണ്‍സില്‍ അറിയിച്ചു.

7500 രൂപ വരെയുള്ള മുറികള്‍ക്ക് 18 ശതമാനമായിരുന്ന ജി എസ് ടി നിരക്ക് 12 ശതമാനമാക്കി കുറച്ചു. 7500 രൂപയ്ക്കു മുകളിലുള്ള മുറികള്‍ക്ക് 18 ശതമാനം നികുതിയാകും ഇടാക്കുക. കാറ്ററിംഗ് സര്‍വ്വീസിനുള്ള ജിഎസ്ടി 5 ശതമാനമാക്കി മാറ്റിയിട്ടുണ്ട്. ഒപ്പം തന്നെ ഇലപാത്രങ്ങള്‍ക്കും കപ്പുകള്‍ക്കും നികുതി ഈടാക്കില്ലെന്നും യോഗത്തില്‍ തീരുമാനമായി.

അതേസമയം വാഹന നികുതിയില്‍ മാറ്റമുണ്ടാകില്ല. നേരത്തെ വ്യാവസായിക മേഖലയിലെ മാന്ദ്യം മറികടക്കാന്‍ കോര്‍പ്പറേറ്റ് നികുതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള ആഭ്യന്തര കമ്പനികളുടെ നികുതി 22 ശതമാനായും പുതിയ കമ്പനികളുടേത് 15 ശതമാനമായും കുറച്ച് സര്‍ക്കാര്‍ ഓഡിനന്‍സ് പുറപ്പെടുവിച്ചു. ആകെ ഒരുലക്ഷത്തി നാല്പത്തയ്യായിരം കോടി രൂപയുടെ ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ധനമന്ത്രി നിര്‍മ്മലാസീതാരാമന്‍ വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ നിലവിലുള്ള ആഭ്യന്തര കമ്പനികളുടെ നികുതി 25 ശതമാനത്തില്‍ നിന്നാണ് 22 ശതമാനമായി കുറച്ചത്. സര്‍ച്ചാര്‍ജും സെസും കൂട്ടി 25.17 ശതമാനം നികുതി മാത്രം നല്കിയാല്‍ മതി. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് ശേഷം സ്ഥാപിക്കുന്ന പുതിയ കമ്പനികള്‍ നികുതി 15 ശതമാനം മാത്രമായിരിക്കും. പുതിയ കമ്പനികള്‍ക്ക് സര്‍ച്ചാര്‍ജും ചേര്‍ത്ത് 17.01 ശതമാനം നല്കിയാല്‍ മതി. 2023 മാര്‍ച്ചിനു മുമ്പ് ഉത്പാദനം തുടങ്ങുന്ന കമ്പനികള്‍ക്കാണ് ഇളവ്. കുറഞ്ഞ കോര്‍പ്പറേറ്റ് നികുതിയിലേക്ക് മാറുന്ന കമ്പനികള്‍ മറ്റ് ആനുകൂല്യങ്ങള്‍ കൈപറ്റാന്‍ പാടില്ല. ഈ കമ്പനികള്‍ മിനിമം ഓള്‍ട്ടര്‍നേറ്റ് ടാക്‌സും (മാറ്റ്) നല്‍കേണ്ടതില്ല.
 
Other News in this category

 
 




 
Close Window