Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമാണു ലഡു: ഇനി അവിടെ ലഡു ഉണ്ടാക്കുക കൊല്ലത്ത് നിന്നുള്ള കശുവണ്ടി പരിപ്പ് ചേര്‍ത്താണ്
Reporter
ലോകത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളില്‍ ഒന്നായ തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന നിവേദ്യവും പ്രസാദവുമായ ലഡുവില്‍ ഇനി കൊല്ലത്ത് നിന്നുള്ള കശുവണ്ടിപ്പരിപ്പും. സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍, കാപ്പെക്‌സ് എന്നിവയില്‍ നിന്ന് അണ്ടിപരിപ്പ് വാങ്ങാന്‍ കേരളം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ തമ്മിലെ ധാരണയായി . ഇത് സംബന്ധിച്ച കരാര്‍ ഉടന്‍ ഒപ്പുവക്കും.

ദിവസേന നാല് ലക്ഷത്തിലധികം ലഡുവാണ് തിരുപ്പതി ക്ഷേത്രത്തില്‍ വിതരണം ചെയ്യുന്നത്. ഇതിലേക്ക് 90 ടണ്ണിലേറെ പരിപ്പ് വേണ്ടി വരും. ഒരു വര്‍ഷം മാത്രം വേണ്ടത് ആയിരത്തില്‍ അധികം ടണ്‍ ആണ്. നിലവില്‍ സ്വകാര്യ കരാറുകാരില്‍ നിന്നാണ് ക്ഷേത്രം കശുവണ്ടി വാങ്ങുന്നത് . കോര്‍പറേഷനില്‍ നിന്ന് തിരുപ്പതി ക്ഷേത്രത്തിലേക്ക് കശുവണ്ടി വാങ്ങുന്നതോടെ രണ്ട് സ്ഥാപനങ്ങളുടെയും വ്യാപാരത്തില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

ഏകദേശം 70 കോടി രൂപയുടെ വരുമാനമാണ് ഇരു സ്ഥാപനങ്ങള്‍ക്കുമായി ലഭിക്കുക. കാഷ്യു ബോര്‍ഡാണ് ഇതിന് മുന്‍കൈ എടുത്തത്. ദേവസ്ഥാനത്തിന് കീഴിലെ മറ്റ് ക്ഷേത്രങ്ങളിലെ പായസം ഉള്‍പ്പെടെയുള്ള പ്രസാദങ്ങള്‍ക്കും ഇനി മുതല്‍ കൊല്ലത്തു നിന്നുള്ള കശുവണ്ടി ഉപയോഗിക്കും.
 
Other News in this category

 
 




 
Close Window