Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
റിലയന്‍സിന് എതിരേയുള്ള ഇന്‍കംടാക്‌സ് കേസുകളുടെ ഫയലുകള്‍ സൂക്ഷിച്ചിട്ടുള്ള സ്ഥാപനത്തില്‍ കവര്‍ച്ച
Reporter
മുംബൈയിലെ അയകര്‍ ഭവനിലെ ആദായനികുതി സ്ഥാപനത്തില്‍ കവര്‍ച്ച ശ്രമം നടന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് ഉള്‍പ്പെട്ട ഐസിഐസിഐ ബാങ്ക്‌വീഡിയോകോണ്‍ കേസും മുകേഷ് അംബാനിയുടെ ഭാര്യ നിതയ്ക്കും അവരുടെ മൂന്ന് കുട്ടികള്‍ക്കും കള്ളപ്പണ നിയമപ്രകാരം നല്‍കിയ നോട്ടീസുകളും ഉള്‍പ്പെടെ നിരവധി ഉന്നത കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് ഇത്.

കെട്ടിടത്തിന്റെ നാലാം നിലയിലെ ആദായനികുതി ചീഫ് കമ്മീഷണര്‍മാരില്‍ ഒരാളുടെ ഓഫീസിലാണ് അതിക്രമിച്ചു കടക്കല്‍ കണ്ടെത്തിയത്. സെപ്റ്റംബര്‍ 2 ന് ഗണേഷ് ചതുര്‍ത്ഥിക്ക് ശേഷം ആണ് ഇത് ശ്രദ്ധയില്‍ പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കെട്ടിടത്തിലെ സുരക്ഷിതമായി പൂട്ടിയിട്ട അലമാര പൊട്ടിച്ചതായും ഓഫീസ് കൊള്ളയടിച്ചതായും അധികൃതര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window