Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
വാഹന മേഖലയിലെ പ്രതിസന്ധി: മാരുതി ബലേനോ കാറിന് ഒരു ലക്ഷം രൂപ കുറച്ചു
Reporter
കോംപാക്റ്റ്‌സെഗ് മെന്റ് മോഡലായ ബലേനോ ആര്‍എസിന്റെ വിലയില്‍ ഒരു ലക്ഷം രൂപ കുറച്ചതായി മാരുതി സുസുക്കി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത മോഡലുകളുടെ വില 5,000 രൂപ കുറച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളുടെ പുതിയ നീക്കം. കഴിഞ്ഞയാഴ്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച കോര്‍പ്പറേറ്റ് നികുതി ഇളവിനെ തുടര്‍ന്നാണ് നീക്കം.

10 വ്യത്യസ്ത മോഡലുകളുടെ വില കമ്പനി ബുധനാഴ്ച കുറച്ചിരുന്നു . ഉത്സവ സീസണിന് തൊട്ടു മുമ്പായി വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി 5,000 രൂപ വീതമാണ് കുറച്ചത്. എന്‍ട്രി ലെവല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാരുതി സുസുക്കി പറഞ്ഞു.

ഏപ്രില്‍ജൂണ്‍ പാദത്തില്‍ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് സമ്പദ്‌വ്യവസ്ഥ ഇടിഞ്ഞ സാഹചര്യത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച 30 ശതമാനത്തില്‍ നിന്ന് കോര്‍പ്പറേറ്റ് നികുതി നിരക്ക് 22 ശതമാനമായി കുറയ്ക്കുമെന്ന് ധനമന്ത്രി അറിയിച്ചിരുന്നു. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയുടെ വളര്‍ച്ച പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായുള്ളതാണ് നീക്കം.
 
Other News in this category

 
 




 
Close Window