Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
നാല് കോടി രൂപ മുടക്കി ഇന്ത്യയില്‍ ആദ്യമായി വെള്ളത്തില്‍ വിമാനം ഇറക്കി; കേരളത്തിലെ സീപ്ലെയിന്‍ ബാങ്ക് ജപ്തി ചെയ്തത് ആരും അറിഞ്ഞില്ല
Reporter
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി വായ്പ കിട്ടാക്കടമായതിനെ തുടര്‍ന്ന് ഒരു സീപ്‌ളെയിന്‍ ജപ്തി ചെയ്യപ്പെട്ടു. ആലുവ ആസ്ഥാനമായുള്ള ഫെഡറല്‍ ബാങ്കാണ്,? കൊച്ചി ആസ്ഥാനമായുള്ള സീബേര്‍ഡ് കമ്പനിയുടെ സീപ്‌ളെയിന്‍ ജപ്തി ചെയ്തത്.
സീബേര്‍ഡിന്റെ പ്രമോട്ടര്‍മാരും പൈലറ്റുമാരുമായ രണ്ടു യുവാക്കള്‍ ചേര്‍ന്ന് 2014 മേയിലാണ് ഫെഡറല്‍ ബാങ്കില്‍ നിന്ന് 4.15 കോടി രൂപ വായ്പ എടുത്തത്. 2016 ഒക്‌ടോബര്‍ 31 മുതല്‍ വായ്പ കിട്ടാക്കടമായി (എന്‍.പി.എ)?. പലിശയും ചേര്‍ത്ത് ആറു കോടി രൂപ നിലവില്‍ ബാങ്കിന് കിട്ടാനുണ്ട്.നിലവിലെ സര്‍ഫാസി നിയമപ്രകാരം ബാങ്കിന് സീപ്‌ളെയിന്‍ ജപ്തി ചെയ്യാന്‍ കഴിയില്ല. പകരം, കേന്ദ്രസര്‍ക്കാര്‍ 2016ല്‍ അവതരിപ്പിച്ച ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക് റഫ്റ്ര്‌സി കോഡ് (ഐ.ബി.സി)? പ്രകാരമായിരുന്നു ജപ്തി. ഇതിനായി,? ബാങ്ക് ചെന്നൈയിലെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ അപേക്ഷിച്ചിരുന്നു. ഇതംഗീകരിച്ച ട്രൈബ്യൂണല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ കെ.കെ. ജോസിനെ 'ലിക്വിഡേറ്റര്‍' ആയി തുടര്‍ നടപടികള്‍ക്കായി നിയോഗിച്ചു. ലിക്വിഡേറ്ററാണ് ബാങ്കിന്റെ അപേക്ഷാര്‍ത്ഥം സീപ്‌ളെയിന്‍ കണ്ടുകെട്ടിയത്.സിയാലില്‍ നടന്ന ജപ്തി നടപടികള്‍ക്ക് ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റ് കെ.എ. ബാബു,? വൈസ് പ്രസിഡന്റ് മൊഹമ്മദ് സഗീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിമാനത്തിന്റെ പാര്‍ക്കിംഗ് ഫീസായി സിയാലിന് നല്‍കാനുള്ള നാലു ലക്ഷത്തോളം രൂപയും കുടിശികയാണെന്ന് അറിയുന്നു. ലക്ഷദ്വീപ് കേന്ദ്രമായി പ്രവര്‍ത്തിക്കാനായാണ് സീബേര്‍ഡ് കമ്പനി സീപ്‌ളെയിന്‍ വാങ്ങിയത്. എന്നാല്‍,? ലൈസന്‍സ് ലഭ്യമാകാത്തതിനാല്‍ സര്‍വീസ് നടത്താനായില്ല.വില ?8 കോടിഇന്ത്യയിലെ തന്നെ ആദ്യ സീപ്‌ളെയിനുകളിലൊന്നാണിത്. അമേരിക്കന്‍ കമ്പനിയില്‍ നിന്ന് വാങ്ങുമ്പോള്‍ 13 കോടി രൂപയായിരുന്നു വില. പ്രമോട്ടര്‍മാര്‍ തന്നെ അമേരിക്കയില്‍ നിന്ന് നേരിട്ട് പറത്തിക്കൊണ്ടുവന്നതാണ് ഈ വിമാനമെന്നാണ് അറിയുന്നത്. നിലവില്‍ വിമാനത്തിന് 89 കോടി രൂപ വിലവരും.വിമാനം വില്‍ക്കുംസീപ്‌ളെയിനിന്റെ മൂല്യനിര്‍ണയത്തിന് സിയാലിന്റെ സഹായം ഫെഡറല്‍ ബാങ്കിന് ലഭിച്ചേക്കും. മൂന്നുമാസത്തിനകം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി വില്പന നടത്താനാണ് തീരുമാനം. സിയാലിന് പാര്‍ക്കിംഗ് ഫീസിനത്തില്‍ കിട്ടാനുള്ള കുടിശികയും വീട്ടും.
 
Other News in this category

 
 




 
Close Window