Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ടൊയോട്ടയുടെ ഇന്നോവ നിര്‍മിക്കുന്ന ഇന്ത്യന്‍ സ്ഥാപനം ജോലിക്കാര്‍ക്ക് പിരിഞ്ഞു പോകാനുള്ള അവസരം പ്രഖ്യാപിച്ചു: മൊത്തം ജോലിക്കാര്‍ 6500
Reporter
ഇന്നോവ, ഫോര്‍ച്യൂണര്‍, എറ്റിയോസ് തുടങ്ങിയ മോഡലുകള്‍ അവതരിപ്പിക്കുന്ന ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സ് [ടി കെ എം] കമ്പനി ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി വി ആര്‍ എസ് പ്രഖ്യാപിച്ചു. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് വില്പന കാര്യമായി കുറഞ്ഞ സാഹചര്യത്തിലാണ് കമ്പനി വി ആര്‍ എസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ രണ്ടു പ്ലാന്റുകളിലായി 6500 പേരാണ് ഈ കമ്പനിയില്‍ ജോലി ചെയ്യുന്നത്.

ഇതില്‍ കര്‍ണാടകത്തിലെ ബിദാദി യുണിറ്റിലാണ് ഇപ്പോള്‍ വി ആര്‍ എസ് നടപടികള്‍ തുടങ്ങിയിരിക്കുന്നത്. ഈ കേന്ദ്രത്തിലെ രണ്ടു പ്ലാന്റുകളിലാണ് ഇന്നോവ, ഫോര്‍ച്യൂണര്‍ തുടങ്ങിയ മോഡലുകള്‍ നിര്‍മിക്കുന്നത്.

അഞ്ചു വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് വി ആര്‍ എസിന് അപേക്ഷിക്കാം. ഒക്ടോബര്‍ 22 വരെ ഇതിന് അപേക്ഷിക്കാമെന്ന് ടി കെ എം വൈസ് ചെയര്‍മാന്‍ ശേഖര്‍ വിശ്വനാഥന്‍ പറഞ്ഞു. റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ക്ക് പുറമെ ഒരു കോമ്പന്‍സേഷന്‍ പാക്കേജ് കൂടി കമ്പനി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബിദാദിയിലെ രണ്ടു പ്ലാന്റുകളിലുമായി പ്രതിവര്‍ഷം 310000 വാഹനങ്ങള്‍ ഉല്പാദിപ്പിക്കാന്‍ കഴിയും.
 
Other News in this category

 
 




 
Close Window