Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
നോട്ട് നിരോധിച്ചിട്ടും കള്ളനോട്ടിന്റെ ഒഴുക്ക്: പുതിയ 2000 ഇറങ്ങിയ ശേഷം പിടികൂടിയത് 14.97 കോടിയുടെ കള്ളനോട്ട്
Reporter
തിങ്കളാഴ്ച പുറത്തുവിട്ട എന്‍.സി.ആര്‍.ബി റിപ്പോര്‍ട്ടിലാണ് രാജ്യത്ത് കള്ളനോട്ടിന്റെ തോത് വര്‍ദ്ധിച്ചെന്ന് വ്യക്തമാക്കുന്നത്.

2016ല്‍ പിടിച്ചെടുത്ത കള്ളനോട്ടുകളുടെ ഇരട്ടിയാണ് 2017ല്‍ തങ്ങള്‍ പിടിച്ചെടുത്തതെന്ന് എന്‍.സി.ആര്‍.ബി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2016ല്‍ 15.9 കോടി രൂപയാണ് പിടിച്ചെടുത്തതെങ്കില്‍ 2017ല്‍ 28.1 കോടി കള്ളനോട്ടാണ് പിടിച്ചെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് തവണ മുഖ്യമന്ത്രിയായ ഗുജറാത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ പിടിച്ചെടുത്തത്. ഒമ്പത് കോടി കള്ളനോട്ടുകളാണ് ഗുജറാത്തില്‍ നിന്നും 2017ല്‍ അന്വേഷണ സംഘം പിടിച്ചെടുത്തത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും നാലും സ്ഥാനത്ത്. ഈ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുമായി 11.4 കോടിയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്.

നോട്ട് നിരോധനത്തിന് ശേഷം 2016 നവംബറില്‍ പുറത്തിറക്കിയ പുതിയ 2000 രൂപ നോട്ട് തൊട്ടടുത്ത വര്‍ഷമായ 2017 ല്‍ 14.97 കോടിയോളം പിടിച്ചെടുത്തതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 3,55,994 നോട്ടുകള്‍ ആണ് ആകെ മുഴുവനായി പിടിച്ചെടുത്തത്. ഇത് 2016ല്‍ നിന്നും 26 ശതമാനത്തോളം വര്‍ധിച്ചതായും കാണാം.

ഇതില്‍ 65,731 രൂപയോളം പഴയ 1000 രൂപ നോട്ടുകളായിരുന്നു. 1,02,815 ഓളം പഴയ 500 രൂപയുടെ നോട്ടുകളും 8,879 ഓളം പുതിയ 500 രൂപ നോട്ടുകളുമായിരുന്നു പിടിച്ചെടുത്തത്. 92,778 ഓളം 100 രൂപ നോട്ടുകളും പിടിച്ചെടുത്തു.
 
Other News in this category

 
 




 
Close Window