Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
സ്വര്‍ണം വാങ്ങിയവരെ തിരഞ്ഞു പിടിച്ച് ഫൈന്‍ ഇടാന്‍ തീരുമാനം ഇല്ല: ഇന്‍കം ടാക്‌സ് വകുപ്പ് അറിയിച്ചു
Reporter
ഗോള്‍ഡ് ആംനെസ്റ്റി സ്‌കീം പ്രഖ്യാപിക്കുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതു തെറ്റ്. ഗോള്‍ഡ് ആംനെസ്റ്റി പോലുള്ള പദ്ധതികള്‍ ആദായ നികുതി വകുപ്പിന്റെ പരിഗണനയില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ബജറ്റ് പ്രക്രിയ നടക്കുമ്പോള്‍, സാധാരണ ഇത്തരം ഊഹാപോഹങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ബജറ്റ് പ്രക്രിയയ്ക്ക് മുമ്പായി പ്രത്യക്ഷപ്പെടുമെന്ന് അധികൃതര്‍ പറഞ്ഞു. 2017 ല്‍ ആരംഭിച്ച പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ യോജന പദ്ധതിയുടെ പരിമിതമായ വിജയത്തിനെ മറികടക്കാനാണ് ഗോള്‍ഡ് ആംനെസ്റ്റി സ്്ക്ീമ് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കുന്ന നിയമം പാര്‍ലമെന്റിന്റെ വര്‍ഷ കാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കള്ളപ്പണമുപയോഗിച്ചു കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതു തടയാനാണിത്.നിശ്ചിത പരിധിയില്‍ കൂടുതല്‍ കൈവശം വയ്ക്കുന്ന സ്വര്‍ണം സംബന്ധിച്ച എല്ലാ വിവരങ്ങളും സമര്‍പ്പിക്കുന്ന രീതിയിലാണു നിയമം കൊണ്ടു വരിക. നോട്ടു നിരോധനത്തിനു ശേഷം കള്ളപ്പണം തടയാനുള്ള ശക്തമായ നടപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനെ കാണുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window