Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ടാറ്റൂ ഭ്രമം അതിരു കടന്നു: കാഴ്ച നഷ്ടപ്പെട്ട മോഡലിന്റെ അനുഭവം മുന്നറിയിപ്പാവട്ടെ
Reporter
കണ്ണിലെ വെള്ളയില്‍ നീല നിറത്തില്‍ ടാറ്റൂ ചെയ്യാനായിരുന്നു ശ്രമം. ടാറ്റൂ ആര്‍ട്ടിസ്റ്റിനോട് ആഗ്രഹം പറഞ്ഞപ്പോള്‍ത്തന്നെ അതിന്റെ ദൂഷ്യവശങ്ങള്‍ അവര്‍ ആംബറിനെ ധരിപ്പിച്ചു. പക്ഷേ, പിന്മാറിയില്ല. നിര്‍ബന്ധം ഏറിയതോടെ ടാറ്റൂ ചെയ്തുകൊടുത്തു. ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത സംഭവം എന്നാണ് ആംബര്‍ ഇതിനെക്കുറിച്ച് പറയുന്നത്. ടാറ്റൂ ചെയ്യുന്ന സൂചി കണ്ണില്‍ തുളച്ചുകയറിയപ്പോള്‍ ഗ്ലാസിന്റെ കൂര്‍ത്ത കഷണങ്ങള്‍ കണ്ണില്‍ ഉരസിയപോലെയാണ് തോന്നിയത്. എന്റെ ജീവന്‍ പോവുകയാണെന്നുവരെ തോന്നി. എങ്കിലും സഹിച്ചുകിടന്നു. ടാറ്റൂ ചെയ്തുഴിഞ്ഞപ്പോഴാണ് കാഴ്ചശക്തി നഷ്ടമായ കാര്യം വ്യക്തമായത്. അതോടെ പേടിച്ചുപോയി. കണ്ണിനുള്ളില്‍ ആഴത്തില്‍ ടാറ്റൂ ചെയ്യുകയായിരുന്നു ആര്‍ട്ടിസ്റ്റ് ചെയ്തത്. നല്ല രീതിയില്‍ ചെയ്താല്‍ കാഴ്ചയ്ക്ക് ഒന്നും പറ്റിയില്ല. എനിക്ക് മൂന്ന് ആഴ്ചയോളം കാഴ്ച ഇല്ലായിരുന്നു ആംബര്‍ പറഞ്ഞു.എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പതിനാറാം വയസിലാണ് ആംബര്‍ ആദ്യമായി ശരീരത്തില്‍ ടാറ്റൂ ചെയ്തത്.അതിനുശേഷമാണ് ടാറ്റൂ പ്രേമം കലശലായത്. ടാറ്റൂ ചെയ്തതിനൊപ്പം തലമുടിയില്‍ പലനിറങ്ങള്‍ പൂശുകയും ചെയ്തു. അടുത്തിടെയാണ് നാവ് ശസ്ത്രക്രിയയിലൂടെ രണ്ടാക്കിയത്.

അസ്‌ട്രേലിയക്കാരി ആംബര്‍ ലൂക്കിന് ടാറ്റൂവിനോട് വല്ലാത്തൊരു ഹരമാണ്. ശരീരത്തിന്റെ പലഭാഗത്തായി നൂറിലധികം ടാറ്റുകളാണ് ഉള്ളത്. പക്ഷേ, അടുത്തിടെ കണ്ണില്‍ ടാറ്റൂ ചെയ്യാന്‍ശ്രമിച്ചത് ആകെ കുഴപ്പമുണ്ടാക്കി. ആംബര്‍ലൂക്കിന്റെ കാഴ്ചശക്തി നഷ്ടമാവുകയായിരുന്നു.
 
Other News in this category

 
 




 
Close Window