Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
റോഡരികില്‍ 70 ഇലക്ട്രിക് ചാര്‍ജിംഗ് സ്‌റ്റേഷന്‍: ഇലക്ട്രിക് വാഹനങ്ങളുടെ യുഗത്തിലേക്ക് കേരളം
Reporter
ഇലക്ട്രിക് യുഗത്തില്‍ രാജ്യത്തിന് മാതൃകയാവാനൊരുങ്ങി കെ.എസ്.ഇ.ബി. സംസ്ഥാനത്തെ പാതയോരങ്ങളില്‍ എഴുപത് ഇലക്ട്രിക് ചാര്‍ജിംഗ് സ്‌റ്റേഷനുകളൊരുക്കാനുള്ള പദ്ധതി തയ്യാറാക്കുകയാണ് വൈദ്യുത ബോര്‍ഡ്. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ ആറിടങ്ങളില്‍ സ്വന്തമായി ഇത്തരത്തില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും. വൈകാതെ അറുപത്തിനാലിടങ്ങളില്‍ കൂടി സ്വകാര്യ പങ്കാളിത്തത്തോടെ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുവാനാണ് കെ.എസ്.ഇ.ബി പദ്ധതിയിടുന്നത്. ഇതിന് താത്പര്യപത്രം ക്ഷണിച്ചതില്‍ 17 കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇവിടെ നിന്നും ചാര്‍ജ് ചെയ്യുന്ന വാഹന ഉടമകള്‍ക്ക് തങ്ങളുടെ വീടിന്റെ കണ്‍സ്യൂമര്‍ നമ്പര്‍ നല്‍കിയാല്‍ വീടിന്റെ വൈദ്യുതി ബില്ലിനൊപ്പം ചാര്‍ജിംഗ് ഫീസും ചേര്‍ത്ത് അടയ്ക്കുവാനുള്ള സൗകര്യവും ഒരുക്കും. എന്നാല്‍ ഗാര്‍ഹിക നിരക്കിനേക്കാളും അധികം തുകയാണ് വാഹന ചാര്‍ജിംഗിനായി ഈടാക്കുന്നത്.

ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാന്‍ ചിലവാകുന്ന തുകയുടെ നല്ലൊരു ശതമാനം കേന്ദ്രത്തില്‍ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വൈദ്യുത ബോര്‍ഡിപ്പോള്‍. ഒരു ലക്ഷത്തിന് മേല്‍ ജനങ്ങള്‍ അധിവസിക്കുന്ന നഗരപ്രദേശങ്ങളില്‍ ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുവാന്‍ കേന്ദ്രം താത്പര്യപ്പെടുന്നുണ്ട്. തിരുവനന്തപുരം,കൊല്ലം,കൊച്ചി,തൃശൂര്‍,കോഴിക്കോട്,മലപ്പുറം കണ്ണൂര്‍ തുടങ്ങിയിടത്ത് ഇതിന്‍പ്രകാരം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കും. കേരളത്തിലെ വീടുകളില്‍ വൈദ്യുതിക്കൊപ്പം ഇന്റര്‍നെറ്റും എത്തിക്കുന്ന കെഫോണ്‍ പദ്ധതിയും കെ.എസ്.ഇ.ബിയുമായി സഹകരിച്ചാണ് സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്നത്. ഇലകട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകളും ഒരുക്കുന്നതോടെ മലയാളിയുടെ നിത്യജീവിതത്തില്‍ ഒപ്പംകൂടുകയാണ് കെ.എസ്.ഇ.ബി.യൂണിറ്റിന് അഞ്ചു രൂപ നിരക്കില്‍ വാഹനം ചാര്‍ജ് ചെയ്യാന്‍ കെ.എസ്.ഇ.ബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റില്‍ ചാര്‍ജിംഗ് പോയിന്റ് സജ്ജമാക്കിയിട്ടുണ്ട്. ഒരു കാറിന്റെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ഒരു മണിക്കൂര്‍ വേണ്ടിവരും. 20 യൂണിറ്റ് ഉപയോഗിച്ചാല്‍ മാത്രമേ ഇതു സാദ്ധ്യമാകുകയുള്ളു. അതായത് ഒരിക്കല്‍ ഫുള്‍ ചാര്‍ജ്ജിനായി നൂറു രൂപ ഉപഭോക്താവ് നല്‍കേണ്ടി വരും. ഈ തുകയ്ക്കുള്ള ചാര്‍ജ് ചെയ്താല്‍ നൂറ്റമ്പത് കിലോമീറ്ററോളം സഞ്ചരിക്കാനാവും. 14 കിലോവാട്ട് ശേഷിയുള്ള ബാറ്ററികളാണ് നിലവില്‍ ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കുന്നത്.
 
Other News in this category

 
 




 
Close Window