Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
വാഹനത്തില്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഫൈന്‍ 2000 രൂപയാക്കി ഉയര്‍ത്തി
Reporter
മോട്ടോര്‍ വാഹനവകുപ്പ് വാഹന പുകപരിശോധന നിരക്ക് കൂട്ടി. നിരക്ക് കൂട്ടിക്കൊണ്ടുള്ള വിജ്ഞാപനം ഉടന്‍ തന്നെ പുറത്തിറങ്ങും. പുകപരിശോധന സര്‍ട്ടിഫിക്കറ്റ് കൈവശമില്ലെങ്കില്‍ 2000 രൂപയാണ് പിഴ. രേഖകള്‍ കൈവശമില്ലാത്തത് ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴ ഓടുക്കേണ്ടി വരും.

ഡീസല്‍ ഓട്ടോയുടെ പുകപരിശോധന നിരക്ക് ഇനി മുതല്‍ 90 രൂപയാകും. നിലവില്‍ ഇത് 60 രൂപയായിരുന്നു. ഇരുചക്രവാഹനങ്ങള്‍, പെട്രോള്‍ ഓട്ടോ എന്നിവയുടെ പുകപരിശോധന ഫീസ് 80 രൂപയായി വര്‍ധിക്കും. നിലവില്‍ ഇവയുടെ നിരക്ക് 60 രൂപയായിരുന്നു.

പെട്രോള്‍ കാറുകളുടെ പുകപരിശോധന നിരക്ക് 75 രൂപയില്‍ നിന്ന് 100 രൂപയായും, ഡീസല്‍ കാറിന്റെ പരിശോധന നിരക്ക് 75 രൂപയില്‍ നിന്ന് 110 രൂപയായും കൂട്ടി. ബസ്സിന്റെയും ലോറിയുടെയും പുക പരിശോധന ഫീസ് 100 രൂപയില്‍ നിന്നും 150 രൂപയായും കൂടും.
 
Other News in this category

 
 




 
Close Window