Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഹാക്ക് ചെയ്യാന്‍ ധൈര്യമുണ്ടോ? സമ്മാനം 1.5 ദശലക്ഷം അമേരിക്കന്‍ ഡോളര്‍
Reporter
ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഹാക്ക് ചെയ്യുന്നവര്‍ക്ക് വലിയ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നു. 1.5 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് ഗൂഗിളിന്റെ ബൗണ്ടി.

ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ഗൂഗിളിന്റെ പുതിയ ബൗണ്ടി പ്രഖ്യാപനം നടത്തിയത്. റിവാര്‍ഡ് തുക വര്‍ദ്ധിപ്പിക്കുകയാണ്, ഗൂഗിള്‍ പിക്‌സല്‍ ഫോണിന്റെ ടൈറ്റന്‍ എം സെക്യൂരിറ്റി സംവിധാനത്തെ ബാധിക്കുന്ന തരത്തില്‍ ഫുള്‍ ചെയിന്‍ റിമോട്ട് കോഡാണ് കണ്ടെത്തേണ്ടത്.

ടൈറ്റന്‍ എം ചിപ്പ് എന്നത് ഗൂഗിള്‍ പിക്‌സല്‍ ഫോണുകളിലെ ഡാറ്റയും വിവരങ്ങളും സംരക്ഷിക്കാനുള്ള ഗൂഗിള്‍ തന്നെ വികസിപ്പിച്ച ചിപ്പാണ്. ടൈറ്റന്‍ എം ഇപ്പോള്‍ ലോകത്തുള്ള ഏറ്റവും മികച്ച ഇന്‍ബില്‍ട്ട് ഫോണ്‍ സംരക്ഷണ ഉപാദിയാണ് എന്നാണ് ഗൂഗിള്‍ അവകാശവാദം. എം സെക്യൂരിറ്റി സംവിധാനത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രശ്‌നം കണ്ടെത്തുന്നവര്‍ക്ക് 1 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് പ്രതിഫലം.

ഇതിനൊപ്പം തന്നെയാണ് ഗൂഗിള്‍ പിക്‌സല്‍ ഫോണിലെ ആന്‍ഡ്രോയ്ഡ് സിസ്റ്റത്തിലെ തകരാര്‍ കണ്ടുപിടിച്ചാല്‍ 5 മില്ല്യണ് കൂടി റിവാര്‍ഡ് ലഭിക്കുക. അതോടെ രണ്ടും ചേര്‍ത്ത് 1.5 ദശലക്ഷം ഡോളര്‍ ബൗണ്ടി ലഭിക്കും. അതായത് ഇന്ത്യന്‍ രൂപ 10.78 കോടി രൂപ.
ഹാര്‍ഡ്വെയറുകളിലോ, സോഫ്‌റ്റ്വെയറുകളിലോ ഉള്ള സുരക്ഷ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്ന ബൗണ്ടി മത്സരങ്ങള്‍ ടെക് കമ്പനികള്‍ സാധാരണമായി നടത്താറുണ്ട്. വലിയ പ്രതിഫലമാണ് ഇത്തരം കുഴപ്പങ്ങള്‍ കണ്ടുപിടിക്കുന്ന ഹാക്കര്‍മാര്‍ക്ക് കമ്പനികള്‍ നല്‍കുന്നത്.
 
Other News in this category

 
 




 
Close Window