Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ജിഎസ്ടി നിരക്കുകള്‍ വീണ്ടും ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്: കച്ചവടക്കാരുടെ പണപ്പെട്ടി കാലിയാകും; നാട്ടുകാരുടെ നട്ടെല്ലൊടിയും
Reporter
നിലവിലെ ജി.എസ്.ടി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. നിലവിലെ നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് ഒന്‍പത് മുതല്‍ പത്ത് ശതമാനം വരെ വര്‍ദ്ധിപ്പിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ജി.എസ്.ടി നടപ്പാക്കി രണ്ടരവര്‍ഷം പിന്നിടുമ്പോളാണ് നികുതി പരിഷ്‌കരിക്കാന്‍ കേന്ദ്രം വീണ്ടും ആലോചിക്കുന്നത്.
നിലവില്‍ 12 ശതമാനം നിരക്കുള്ള 243 ഉത്പന്നങ്ങള്‍ 18 ശമതാനം സ്ലാബിലേയ്ക്ക് കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജി.എസ്.ടി സ്ലാബുകള്‍ പരിഷ്‌കരിക്കുന്നതോടെ ഒരു ലക്ഷംകോടി രൂപയുടെ അധിക വരുമാനം സര്‍ക്കാരിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നികുതി ഈടാക്കാത്ത ഉത്പന്നങ്ങളിലും ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരുന്നതിനും ആലോചനയുണ്ട്.കേന്ദ്രത്തിന്റെ തീരുമാനം നടപ്പായാല്‍ റെസ്റ്റോറന്റ് നിരക്കുകള്‍, ലോട്ടറി, ഹോട്ടല്‍ മുറി, വിമാനയാത്ര, ട്രെയിന്‍യാത്ര എന്നിവയുടെ വിലയില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകും. നടപ്പ് സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത ജി.ഡി.പി വളര്‍ച്ചാ നിരക്ക് റിസര്‍വ് ബാങ്ക് താഴ്ത്തിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം. കൂടുതല്‍ വരുമാനം നേടി ജി.ഡി.പി വളര്‍ച്ചാ നിരക്ക് ഉയര്‍ത്താനാണ് ശ്രമം. അതേസമയം, ചരക്ക് സേവന നികുതിയില്‍നിന്നുള്ള വരുമാനം കുറയുകയും സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ട നഷ്ടപരിഹാരത്തുക കേന്ദ്രം നല്‍കാതിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഉത്പന്നങ്ങളുടെ നികുതി സ്ലാബ് ഉയര്‍ത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.
 
Other News in this category

 
 




 
Close Window