Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ആന്‍സി കബീര്‍; മിസ് കേരള 2019
Reporter
എറണാകുളത്ത് നടന്ന മിസ് കേരള മത്സരത്തില്‍ മലയാളത്തിന്റെ സൗന്ദര്യ റാണിയായി ആന്‍സി കബീര്‍. ഇന്‍ഫോസിസിലെ സിസ്റ്റം എന്‍ജിനീയറായ ആന്‍സി കബീര്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ അബ്ദുള്‍ കബീറിന്റെയും റസീന ബീവിയുടെയും മകളാണ്.
അഞ്ഞൂറ് പേരില്‍ നിന്ന് ഡിജിറ്റല്‍ ഓഡീഷന്‍ നടത്തിയാണ് മുന്നൂറ് പേരെ തിരഞ്ഞെടുത്തത്. പരമ്പരാഗത വേഷവും വെസ്റ്റേണ്‍ വേഷവുമണിഞ്ഞ ചിത്രം നമ്മള്‍ ഇന്‍സ്റ്റഗ്രാമിലോ ടിക്ക് ടോക്കിലോ അപ്‌ലോഡ് ചെയണം. ഇനര്‍വോയ്‌സ്, ഇന്‍ട്രൊഡക്ഷന്‍ റൗണ്ട്,ടാലന്റ് റൗണ്ട്, ഔട്ട് ഫിറ്റ് റൗണ്ട്, ഫിറ്റ്‌നസ് റൗണ്ട്, ഫോട്ടോ ചലഞ്ച് എന്നിങ്ങനെ ആറ് റൗണ്ടുകളായിരുന്നു.
'ചോദ്യോത്തരവേളയായിരുന്നു ഫൈനല്‍ സെക്ഷനിലെ ആദ്യ റൗണ്ട്. രണ്ടാം റൗണ്ടില്‍ ഗൗണും മൂന്നാം റൗണ്ടില്‍ സാരിയുമണിഞ്ഞ് റാംബിലൂടെ നടന്നു. മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. അവസാന മൂന്നിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കിരീടം ചൂടുമെന്ന് പ്രതീക്ഷിച്ചില്ല. കാരണം മിസ് മലബാര്‍ ഉള്‍പ്പടെ നിരവധി ബ്യൂട്ടി കോണ്‍ണ്ടസ്റ്റുകളില്‍ അവസാന നിമിഷമാണ് കിരീടം വഴുതി പോയത്. എനിക്ക് എല്ലാവരും യുണീക്കാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അവസാന റൗണ്ടിലെത്തിയ ഇരുപത്തി രണ്ട് പേരും വിജയികളാണ്. യാതൊരു ഈഗോയും ഇല്ലായിരുന്നു. അവസാന റൗണ്ടില്‍ സ്റ്റേജില്‍ നിന്നപ്പോഴാണ് കോമ്പറ്റീഷന്‍ അനുഭവപ്പെട്ടത്. ഭക്ഷണക്രമത്തില്‍ ഡയറ്റിംഗൊന്നുമില്ല. എല്ലാ ഫുഡും ഞാന്‍ ആസ്വദിച്ച് കഴിക്കും. ഗ്രൂമിംഗ് സെക്ഷനില്‍ അഞ്ച് നേരം ആഹാരമുണ്ടായിരുന്നു. അതും ഞാന്‍ നല്ല പോലെ കഴിച്ചു. ഫുഡിന് വേണ്ടിയാണല്ലോ നമ്മള്‍ ജീവിക്കുന്നത്..: ആന്‍സി പറഞ്ഞു.
 
Other News in this category

 
 




 
Close Window