Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
പണപ്പെരുപ്പം കൂടിയതിനു കാരണം സവാളയും പയറുമാണെന്ന് സാമ്പത്തിക വിദഗ്ധര്‍
Reporter
സവാള ഉള്‍പ്പെടെയുള്ള പച്ചക്കറികളുടെയും പയര്‍, പരിപ്പ് വര്‍ഗ്ഗങ്ങളുടെയും വിലയിലുണ്ടായ വന്‍ വര്‍ദ്ധനയാണ് പണപ്പെരുപ്പ നിരക്ക് ഉയരാന്‍ കാരണമായത്. പച്ചക്കറികളുടെ വിലയില്‍ 60 .5 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. പയര്‍ വര്‍ഗങ്ങളുടെ വില 15.44 ശതമാനവും ഇറച്ചി, മല്‍സ്യം തുടങ്ങിയ ഇനങ്ങളുടെ വില 9.54 ശതമാനവും കൂടിയതായാണ് കണക്കുകള്‍. എന്നാല്‍ ഈ വാര്‍ത്തയോട് പ്രതികരിക്കാനില്ലെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്.
2019 ഡിസംബറിലെ കണക്കുകള്‍ അനുസരിച്ച് പണപ്പെരുപ്പ നിരക്ക് 7.35 ശതമാനമായി കുതിച്ചുയര്‍ന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനും അഞ്ചു മാസത്തിനുമിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഇതിനു മുമ്പ് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍, 2014 ജൂലൈയിലാണ് ഉയര്‍ന്ന നിരക്കായ 7.39 ശതമാനം രേഖപ്പെടുത്തിയത്.

2016 മെയില്‍ പണപ്പെരുപ്പ നിരക്ക് രണ്ടു ശതമാനത്തിനും ആറ് ശതമാനത്തിനുമിടയില്‍ ക്രമീകരിക്കണമെന്ന് റിസര്‍വ് ബാങ്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. നാല് ശതമാനം എന്നതായിരിക്കും സ്വാഗതാര്‍ഹമായ നിരക്കെന്നും ആര്‍ ബി ഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് ഏഴു ശതമാനത്തിന് മുകളില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ നവംബറില്‍ 5 .54 ശതമാനമായിരുന്നു നിരക്ക്.
 
Other News in this category

 
 




 
Close Window