Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ബഹിരാകാശത്തേക്ക് മനുഷ്യനെ കൊണ്ടു പോകുന്ന സുന്ദരി: ഇതൊരു കച്ചവടം അല്ല
Reporter
2021 ഡിസംബറില്‍ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഐഎസ്ആര്‍ഒയുടെ പരീക്ഷണ ശ്രമങ്ങളില്‍ ഭാഗമാവുക റോബോട്ട്. വ്യോംമിത്ര എന്ന് പേരിട്ട ഹ്യൂമനോയിഡ് വിഭാഗത്തില്‍ പെടുന്ന റോബോര്‍ട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ബഹിരാകാശ യാത്രികര്‍ക്ക് നേരിടുന്ന വെല്ലുവിളികള്‍ എന്താണെന്ന് മനസ്സിലാക്കാന്‍ മൃഗങ്ങളെ ഉപയോഗിച്ച് പരീക്ഷണം നടത്തില്ലെന്ന് ഐഎസ്ആര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

മനുഷ്യ ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ വ്യക്തമായി പഠിക്കാന്‍ മനുഷ്യന് സമാനമായ റോബോട്ടാണ് അയക്കുന്നത്. പ്രോട്ടോടൈപ്പ് ഹ്യൂമനോയിഡ് ആയ വ്യോംമിത്രയാവും ഗഗന്‍യാനില്‍ ഐഎസ്ആര്‍ഒയുടെ 'ഗിനിപ്പന്നി'.

ബഹിരാകാശ സഞ്ചാരികളോട് സംസാരിക്കാനും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും സാധിക്കുമെന്ന് വ്യോംമിത്ര വിശദമാക്കുന്ന വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ സ്വതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യമായി ഗഗന്‍യാന്‍ പദ്ധതിയെക്കുറിച്ച് പറഞ്ഞത്.
 
Other News in this category

 
 




 
Close Window