Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 12th May 2024
 
 
UK Special
  Add your Comment comment
ആവശ്യമായ ജീവനക്കാരില്ല: ഇംഗ്ലണ്ടില്‍ പ്രതിവര്‍ഷം 1100 ഉദരകാന്‍സര്‍ കേസുകള്‍ കണ്ടെത്തുന്നതില്‍ എന്‍എച്ച്എസ് പരാജയപ്പെടുന്നു
REPORTER

ലണ്ടന്‍: ഡയഗ്‌നോസ്റ്റിക്‌സ് വിഭാഗത്തില്‍ ആവശ്യമായ ജീവനക്കാരില്ലാത്തതു കാരണം ഇംഗ്ലണ്ടില്‍ പ്രതിവര്‍ഷം 1100 ഉദരകാന്‍സര്‍ കേസുകള്‍ കണ്ടെത്തുന്നതില്‍ എന്‍എച്ച്എസ് പരാജയപ്പെടുന്നുവെന്ന് കാന്‍സര്‍ റിസര്‍ച്ച് യുകെയുടെ കണ്ടെത്തല്‍. രോഗം നിര്‍ണയിക്കാത്തതു മൂലം അവസാന സ്‌റ്റേജുകളിലൊക്കെ എത്തുമ്പോള്‍ രോഗികളുടെ ആരോഗ്യ സ്ഥിതി വഷളാകുന്നുവെന്ന് ഇവര്‍ വ്യക്തമാക്കുന്നു. കാന്‍സര്‍ രോഗനിര്‍ണയം നടത്താത്തതുകാരണം ഇത്തരത്തില്‍ നിരവധി പേരുടെ ജീവനാണ് അപകടത്തിലാകുന്നതെന്നാണ് വിലയിരുത്തല്‍.

റേഡിയോളജിസ്റ്റ്, റേഡിയോഗ്രാഫര്‍മാര്‍, എന്‍ഡോസ്‌കോപീസ്റ്റ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലാണ് നിരവധി ഒഴിവുകള്‍ നിലവിലുള്ളത്. ഇത്തരത്തില്‍ പത്തില്‍ ഒന്ന് പോസ്റ്റുകളെങ്കിലും നിലവില്‍ ഒഴിഞ്ഞു കിടക്കുകയാണ്. അതുകൊണ്ടുതന്നെ കാന്‍സര്‍ ഉണ്ടെന്ന് സംശയിക്കപ്പെടുകയും ടെസ്റ്റിന് റഫര്‍ ചെയ്യപ്പെടുകയും ചെയ്യുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. യുകെയുടെ ബൗള്‍ കാന്‍സര്‍ സ്‌ക്രീനിംഗ് പ്രോഗ്രാം തുടക്കത്തില്‍ തന്നെ കാന്‍സര്‍ രോഗം കണ്ടുപിടിക്കുന്നതില്‍ വളരെ കാര്യക്ഷമമാണെന്നും എന്നാല്‍ എന്‍എച്ച്എസിലെ സ്റ്റാഫുകളുടെ കുറവ് ആദ്യ സ്റ്റേജുകളില്‍ തന്നെ കാന്‍സര്‍ കണ്ടെത്തുന്നതില്‍ പരിമിതികള്‍ സൃഷ്ടിക്കുന്നുവെന്നും കാന്‍സര്‍ റിസര്‍ച്ച് യുകെ ഡയറക്ടര്‍ സാറ ഹിയോം പറഞ്ഞു.

ഇക്കാരണം കൊണ്ടുതന്നെ പ്രതിവര്‍ഷം എന്‍എച്ച്എസിലെത്തുന്ന 1100 ഉദരസംബന്ധമായ കാന്‍സര്‍ കേസുകളാണ് തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ കഴിയാതെ വരുന്നത്. രോഗ നിര്‍ണയം നടത്തുന്നതില്‍ സ്‌കോട്ട്‌ലന്‍ഡിനേക്കാള്‍ പരിതാപകരമാണ് ഇംഗ്ലണ്ടിന്റെ അവസ്ഥയെന്നും റിപ്പോര്‍ട്ടുണ്ട്. ഉദരസംബന്ധമായ കാന്‍സര്‍ കണ്ടെത്തുന്നതിലെ ഏറ്റവും വലിയ പരിമിതി മതിയായ ജീവനക്കാര്‍ എന്‍എച്ച്എസില്‍ ഇല്ലാത്തതു തന്നെയാണെന്ന് ബോവല്‍ കാന്‍സര്‍ യുകെയുടെ ഡയറക്ടറായ ഡോ ലിസ വൈല്‍ഡ് പറഞ്ഞു. യുകെയില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന കാന്‍സറുകളില്‍ ഒന്നാണ് വയറില്‍ ബാധിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. തുടക്കത്തില്‍ തന്നെ കണ്ടു പിടിച്ചാല്‍ ഇത് ചികിത്സിച്ച് മാറ്റാവുന്നതാണെന്നും ഇവര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് രോഗ നിര്‍ണയത്തിന്റെ പ്രാധാന്യം വ്യക്തമാകുന്നത്.

 
Other News in this category

 
 




 
Close Window