Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ലോണ്‍ തിരിച്ചടയ്ക്കാന്‍ പണമില്ല; കമ്പനി മൊത്തം പൊളിഞ്ഞു: ധീരുഭായ് അംബാനിയുടെ മകന്‍ അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍ കണക്കു നിരത്തി
Reporter
ബ്രിട്ടീഷ് കോടതിയും ഞെട്ടി. 550 മില്ല്യണ്‍ പൗണ്ടിന്റെ ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്ത വിധം തകര്‍ന്നതായാണ് അനില്‍ അംബാനി ലണ്ടന്‍ ഹൈക്കോടതിയെ അറിയിച്ചത്.

ഒരു കാലത്ത് ലോകത്തിലെ ആറാമത്തെ ധനികനെന്ന പദവിയില്‍ ഇരുന്ന അനില്‍ അംബാനി ഇപ്പോള്‍ തന്റെ ആസ്തികള്‍ പൂജ്യത്തിലേക്ക് എത്തിച്ചേര്‍ന്നതായി അവകാശപ്പെട്ടു. 2012ല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് ലോണ്‍ നല്‍കിയ മൂന്ന് ചൈനീസ് ദേശീയ ബാങ്കുകളാണ് അനില്‍ അംബാനിക്ക് എതിരെ കോടതിയെ സമീപിച്ചത്. ഈ കമ്പനി പിന്നീട് തകര്‍ന്നിരുന്നു. വ്യക്തിപരമായി ഈ തുക തിരികെ നല്‍കാമെന്ന് അനില്‍ സമ്മതിച്ചിരുന്നതായാണ് ബാങ്കുകള്‍ വാദിക്കുന്നത്, ഈ വാദം അംബാനി നിഷേധിക്കുന്നു.

2002ല്‍ പിതാവിന്റെ ശതകോടി ബില്ല്യണ്‍ പൗണ്ട് കോര്‍പ്പറേഷനായ റിലയന്‍സിന്റെ പാരമ്പര്യ അവകാശമാണ് 60കാരനായ അനിലിനും, സഹോദരന്‍ മുകേഷിനും ലഭിച്ചത്. വിനോദ വ്യവസായത്തില്‍ വന്‍തോതില്‍ നിക്ഷേപിച്ച അനില്‍ അംബാനി സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ഓസ്‌കാര്‍ ചിത്രം ലിങ്കണ്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് പണമൊഴുക്കി. എന്നാല്‍ സഹോദരന്റെ പങ്കായ ഓയില്‍, പെട്രോ കെമിക്കല്‍സ് ബിസിനസ്സ് ഈ ഘട്ടത്തില്‍ വന്‍തോതില്‍ വളര്‍ന്നു. ഇതിനിടെ 2008ല്‍ ആഞ്ഞടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ അനിലിന്റെ ടെലികോം കമ്പനി തകര്‍ന്നടിഞ്ഞു. 90 ശതമാനം ഓഹരി വിലയും ഇല്ലാതായി.

'ഷെയര്‍ഹോള്‍ഡിംഗിന്റെ നിലവിലെ മൂല്യം 63.7 മില്ല്യണ്‍ പൗണ്ടായി താഴ്ന്നു. ബാധ്യതകള്‍ നോക്കിയാല്‍ ആകെ ആസ്തി പൂജ്യത്തിലുമാണ് നില്‍ക്കുന്നത്. ഈ അവസ്ഥയില്‍ നടപടിക്രമങ്ങള്‍ക്കായി പണമാക്കി മാറ്റാന്‍ കഴിയുന്ന അര്‍ത്ഥവത്തായ ആസ്തികള്‍ ഒന്നും കൈയിലില്ല', അംബാനി കോടതിയില്‍ അറിയിച്ചു. എന്നാല്‍ ജഡ്ജ് ഡേവിഡ് വാക്‌സ്മാന്‍ ഈ വാദം അപ്പാടെ അംഗീകരിച്ചില്ല. 36 മില്ല്യണ്‍ പൗണ്ടിന്റെ യാച്ചും, 60 മില്ല്യണ്‍ പൗണ്ടിന്റെ ബോയിംഗ് ജെറ്റും, 2 ബില്ല്യണ്‍ പൗണ്ട് മൂല്യമുള്ള മുംബൈയിലെ ഭവനവുമുള്ള അനില്‍ അംബാനിക്ക് ലോണ്‍ തിരിച്ചടയ്ക്കാന്‍ ഇതുകൊണ്ടു കഴിയുന്നില്ലെന്നതാണ് കോടതി ചോദിച്ചത്.
 
Other News in this category

 
 




 
Close Window