Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
റദ്ദാക്കിയിട്ടുള്ളത് 20 ലക്ഷത്തിലേറെ വിമാനങ്ങള്‍: നഷ്ടം 252 ലക്ഷം കോടി ഡോളര്‍
Reporter
വലിയ വെല്ലുവിളികളാണ് കൊറോണ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് ദ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍.
ഞെട്ടലിലാണ് എയര്‍ലൈന്‍ കമ്പനികള്‍. 20 ലക്ഷത്തിലേറെ ഫ്‌ലൈറ്റുകളാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. 2020ല്‍ 252 ലക്ഷം കോടി ഡോളറിന്റെ നഷ്ടമാണ് വ്യോമഗതാഗത മേഖലയെ കാത്തിരിക്കുന്നതെന്നാണ് മുന്നറിയിപ്പ്. യു.എസ് സര്‍ക്കാരില്‍ നിന്നും 12 ബില്യണ്‍ ഡോളറിന്റെ സഹായം തേടുമെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു.
കൊച്ചി: നൂറ് കോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ പൊലീസിന്റെ പിടിയിലായ മുഖ്യപ്രതിയും പത്തനംതിട്ട അടൂര്‍ ചൂരക്കോട് മുല്ലശേരിയില്‍ ഉണ്ണികൃഷ്ണന്‍ (56)...
ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം 90.7 ശതമാനമായി താഴ്ന്നു. ബ്രിട്ടീഷ് എയര്‍വെയ്‌സ് ലണ്ടനിലെ ഗാറ്റ്‌വിക്ക് എയര്‍പോര്‍ട്ടില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും നിറുത്തി വച്ചിരിക്കുകയാണ്. ഹീത്രോ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനസര്‍വീസുകളുടെ എണ്ണം കുത്തനെ വെട്ടിക്കുറച്ചു. യു.കെയിലെ വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ഓപ്പറേഷനുകള്‍ കൈകാര്യം ചെയ്യുന്ന കമ്പനികള്‍ തകര്‍ച്ചയുടെ വക്കിലാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബ്രിട്ടീഷ് കമ്പനിയായ ഈസി ജെറ്റും തങ്ങളുടെ എല്ലാ സര്‍വീസുകളും നിറുത്തിവച്ചിരിക്കുകയാണ്.
 
Other News in this category

 
 




 
Close Window