Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
കൊവിഡിനിടെ സ്വര്‍ണവില കുതിച്ചു: ഒരു പവന് വില 32,800 രൂപ
Reporter
കൊറോണ കാലത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. പവന് 32,800 രൂപ. ഗ്രാമിന് 4,100 രൂപയും. ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ പവന് 31,600 രൂപയായിരുന്നു. ഏപ്രില്‍ 4 ന് ഉച്ചകഴിഞ്ഞാണ് പവന് 32,800 രൂപയിലെത്തിയത്. മാര്‍ച്ചിലെ ഏറ്റവും ഉയര്‍ന്ന വില പവന് 32,320 രൂപയായിരുന്നു. ഫെബ്രുവരിയിലെ ഏറ്റവും ഉയര്‍ന്ന വില പവന് 32,000 രൂപയായിരുന്നു.
കൊറോണ വൈറസ് ബാധ സൃഷ്ടിച്ച അനിശ്ചിതത്വത്തെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിച്ച നിക്ഷേപകര്‍ കൂടിയതാണ് പൊടുന്നനെയുള്ള വില വര്‍ദ്ധനയ്ക്ക് കാരണമെന്ന് പറയപ്പെടുന്നു. ജനുവരിയിലെ വില പവന് 30,400 രൂപയായിരുന്നു.രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞിട്ടുണ്ട്. ഔണ്‍സിന് 1,639.25 ഡോളര്‍ എന്ന നിലവാരത്തില്‍ ആണ് വ്യാപാരം. ഒരുഗ്രാമിന് 52.70 ഡോളറും, കിലോഗ്രാമിന് 52,703.11ഡോളറുമാണ് വില.സംസ്ഥാനത്ത് വെള്ളി വിലയിലും വര്‍ദ്ധനയുണ്ട്. ഗ്രാമിന് 40.37രൂപയും എട്ടു ഗ്രാമിന് 52.70 രൂപയുമാണ് വില. ഒരു കിലോഗ്രാമിന് 40,370 രൂപയും.
 
Other News in this category

 
 




 
Close Window