Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
വമ്പന്മാര്‍ ഓണ്‍ലൈനില്‍ സ്വര്‍ണം കച്ചവടം നടത്തുന്നു: ജ്വല്ലറി അടഞ്ഞു കിടക്കുമ്പോള്‍ പവന്‍ വില 32000
Reporter
സ്വര്‍ണം ഒരു പവന് വില 32000 രൂപയിലെത്തി. റെക്കോഡ് വിലയാണിത്. ജ്വല്ലറികള്‍ അടഞ്ഞു കിടക്കുമ്പോഴാണ് വില വര്‍ധനയെന്ന് ഓര്‍ക്കുക.
വന്‍കിട നിക്ഷേപകര്‍ ഉള്‍പ്പെടയുള്ളവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ വ്യാപാരമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് പ്രധാന കാരണം. വില ഉയരുമ്പോള്‍ ലാഭമെടുത്ത് താല്‍ക്കാലികമായി നിക്ഷേപകര്‍ പിന്‍വലിയുകയും, വില കുറയുമ്പോള്‍ വീണ്ടും നിക്ഷേപിക്കുകയും ചെയ്ത് ലാഭമെടുക്കുന്ന പ്രവണത വിപണിയില്‍ തുടരുകയാണ്. ഇത് വരും ദിവസങ്ങളില്‍ കൂടി വരുമെന്നാണ് വിപണി വിദ?ഗ്ധര്‍ പറയുന്നത്.

അന്താരാഷ്ട്ര വില ടോയ് ഔണ്‍സിന് 1690 ഡോളറും രൂപയുടെ വിനിമയ നിരക്ക് 76.16 മാണിപ്പോള്‍. വിപണികളില്ലാത്തതിനാലും, ബാങ്ക് നിരക്കോ, മുംബൈ മാര്‍ക്കറ്റ് വില നിലവാരമോ ലഭ്യമല്ലാത്ത സാഹചര്യത്തിലും സ്വര്‍ണത്തിന്റെ കൃത്യമായ വില നിശ്ചയിക്കാന്‍ കഴിയുന്നില്ല. ഇന്ന് സ്വര്‍ണത്തിന് കേരളത്തിലെ നിരക്ക് 50 രൂപ ഉയര്‍ന്ന് ?ഗ്രാമിന് 4,150 രൂപയിലേക്ക് എത്തിയിരുന്നു. പവന് വില 33,200 രൂപയാണ്. സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.
 
Other News in this category

 
 




 
Close Window