Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
15 ലക്ഷം തൊഴിലവസരം നഷ്ടപ്പെടുമെന്ന് കയറ്റുമതി നടത്തുന്നവരുടെ സംഘടന
Reporter
ഇന്ത്യയുടെ കയറ്റുമതി മേഖലയില്‍ 15 ദശലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്‌ഐഇഒ). ഓര്‍ഡറുകള്‍ റദ്ദാക്കിയത് മൂലം സമ്മര്‍ദ്ദം നേരിടുന്നതിനാല്‍ സാമ്പത്തിക പാക്കേജ് പുറത്തിറക്കണമെന്ന് എഫ്‌ഐഇഒ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കയറ്റുമതി ഓര്‍ഡറുകളുടെ 50 ശതമാനം റദ്ദാക്കിയതോടെ നിഷ്‌ക്രിയ ആസ്തികളുടെ (എന്‍പിഎ) വര്‍ധനയും ഈ മേഖല പ്രതീക്ഷിക്കുന്നുണ്ടെന്ന് എഫ്‌ഐഇഒ പ്രസിഡന്റ് ശരദ് കുമാര്‍ സറഫ് പറഞ്ഞു.

വേതനം, വാടക, യൂട്ടിലിറ്റികള്‍ എന്നിവയുടെ ചെലവ് നികത്തുന്നതിനായി കയറ്റുമതിക്കാര്‍ക്ക് കൊവിഡ് 19 നെ തുടര്‍ന്ന് പലിശരഹിത പ്രവര്‍ത്തന മൂലധന വായ്പ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഓര്‍?ഗനൈസേഷന്‍ കൂട്ടിച്ചേര്‍ത്തു.

വിവിധ ഓര്‍ഡറുകളുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഉല്‍പാദന യൂണിറ്റുകളെ പരിമിതമായ തോതില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം, അല്ലാത്തപക്ഷം പല യൂണിറ്റുകളും വരും ദിവസങ്ങളില്‍ നികത്താനാവാത്ത നഷ്ടം നേരിട്ടേക്കാമെന്ന് എഫ്‌ഐഒഒ കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window