Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
മതം
  Add your Comment comment
ജനങ്ങള്‍ ഭയത്തിന് കീഴടങ്ങരുത്; ലോകരാജ്യങ്ങള്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം: മാര്‍പാപ്പയുടെ ആഹ്വാനം
Reporter
ഈസ്റ്റര്‍ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൊറോണ ബാധയുടെ പശ്ചാതലത്തില്‍ സെന്റ് മേരീസ് ബസിലിക്കയില്‍ വിശ്വാസസമൂഹം ഇല്ലാതെ മാര്‍പാപ്പ ഈസ്റ്റര്‍ കുര്‍ബാന അര്‍പ്പിച്ചു. സാധാരണ ജനസാഗരം നിറഞ്ഞുനില്‍ക്കുന്ന സെന്റ് പീറ്റേഴ്‌സ് സ്‌ക്വയല്‍ ഇന്നലെ ശൂന്യമായിരുന്നു.

ലോകത്താകമാനമുള്ള 1.3 ബില്യണ്‍ വരുന്ന കത്തോലിക്ക വിശ്വാസി സമൂഹത്തിനു മാര്‍പാപ്പയുടെ കുര്‍ബാന ലൈവ് ആയി മാധ്യമങ്ങളിലൂടെ കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. ആരോഗ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ആരോഗ്യ പ്രവര്‍ത്തകരെയും മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പ്രശംസിച്ചു. തങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയും, ഇവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഓരോരുത്തരും എല്ലാവര്‍ക്കും വേണ്ടിയും പ്രവര്‍ത്തിക്കേണ്ട കാലഘട്ടമാണ് ഇത്. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതമാണ് ഈ സാഹചര്യങ്ങള്‍ മൂലം മാറിയിരിക്കുന്നത്. തങ്ങളുടെ ഉറ്റവരെ അവസാനമായി ഒരുനോക്ക് കാണുവാന്‍ പോലും അവസരം ലഭിക്കാത്ത പലരും ലോകത്തിന്റെ പല ഭാഗത്തായി ഉണ്ട്. രാഷ്ട്രീയക്കാരും, ഗവണ്‍മെന്റുകളും ജനങ്ങള്‍ക്കുവേണ്ടി അടിയന്തര തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ട സാഹചര്യമാണ് ഇതെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു. യൂറോപ്പിലെ നിലവിലെ സാഹചര്യത്തില്‍ മാര്‍പാപ്പ ഉത്കണ്ഠ പ്രകടിപ്പിച്ചു.
 
Other News in this category

 
 




 
Close Window