Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴാന്‍ സാധ്യത: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ആശങ്കയില്‍: റിസര്‍വ് ബാങ്ക്
Reporter
ദക്ഷിണേഷ്യയുടെ വളര്‍ച്ചാ സംവിധാനത്തില്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാധി ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നതായി റിസര്‍വ് ബാങ്ക്. രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുക്കലിനെ കുറിച്ചുള്ള കാഴ്ചപ്പാട് വലിയ രീതിയില്‍ മാറിമറിഞ്ഞതായി റിസര്‍വ് ബാങ്ക് (ആര്‍ബിഐ) അതിന്റെ ധനകാര്യ നയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
'കോവിഡ് 19 പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്, 202021 വരെയുള്ള കാഴ്ചപ്പാട് വളര്‍ച്ചയെ ഉറ്റു നോക്കുന്നതായിരുന്നു, കോവിഡ്19 പകര്‍ച്ചവ്യാധി ഈ കാഴ്ചപ്പാടിനെ സാരമായി മാറ്റിമറിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥ 2020 ല്‍ മാന്ദ്യത്തിലേക്ക് വീഴുമെന്നാണ് കോവിഡ്19 ന് ശേഷമുള്ള സ്ഥിതിയെ കുറിച്ചുള്ള പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്,' റിസര്‍വ് ബാങ്ക് പറഞ്ഞു.

2019ലെ അവസാന മൂന്ന് മാസങ്ങളില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വികസനം ആറു വര്‍ഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലായിരുന്നു, കൂടാതെ മുഴുവന്‍ വര്‍ഷത്തെ വളര്‍ച്ച 5 ശതമാനം കൈവരിക്കുമെന്ന് പ്രവചിക്കപ്പെട്ടു, ഇത് ഒരു ദശകത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.

രാജ്യത്തെ കൊറോണ വൈറസ് ലോക്ക്ഡൗണും, ബാഹ്യ ഡിമാന്‍ഡ് നഷ്ടവും മൂലമുള്ള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറാന്‍ അന്താരാഷ്ട്ര ക്രൂഡിന്റെ വിലയില്‍ ഉണ്ടായ ഇടിവില്‍ നിന്നുള്ള വ്യാപാര നേട്ടത്തിനും സാധിക്കില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
 
Other News in this category

 
 




 
Close Window