Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
കോവിഡിനെതിരെ പോരാടുന്നവരെ അഭിവാദ്യം ചെയ്യാന്‍ റിലയന്‍സ് ഫൌണ്ടേഷന്‍ സംഗീത ആല്‍ബം പുറത്തിറക്കി
Reporter
കൗശല്‍ശല്‍ കിഷോറിന്റെ വരികള്‍ക്ക് വിശാല്‍ മിശ്ര ഈണമിട്ട് ആലപിച്ചിരിക്കുന്ന ഗാനമാണ് റിലയന്‍സ് ഫൗണ്ടേഷന്‍ അവതരിപ്പിക്കുന്നത്. ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നതും വിശാല്‍ മിശ്രയാണ്. 'വെല്ലുവിളി നിറഞ്ഞ കാലത്തിലൂടെയാണ് നമ്മള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്, കോവിഡിനെതിരായ ഈ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം ശക്തമായി റിലയന്‍സ് അണിനിരക്കുന്നു' എന്നാണ് ഈ ഗാനത്തിന്റെ ഇതിവൃത്തം. 'നമ്മള്‍ ഒരുമിച്ച് ഈ യുദ്ധത്തില്‍ വിജയിക്കും.' വീഡിയോയുടെ അവസാനം, റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിത അംബാനി പറയുന്നു.

കൊറോണ വൈറസിന്റെ വ്യാപനതോത് കൂടിയതോടെ, രാജ്യത്ത് ഏറ്റവും വലിയ കോവിഡ് ടെസ്റ്റ് ലാബ് റിലയന്‍സ് ലൈഫ് സയന്‍സ് ടീം സ്ഥാപിച്ചു, അവിടെ പ്രതിദിനം 3500 ടെസ്റ്റുകളാണ് നടത്തുന്നത്. കൂടാതെ, രാജ്യത്തെ ആദ്യത്തെ കോവിഡ് 19 സ്‌പെഷ്യാലിറ്റി ആശുപത്രി റിലയന്‍സ് മുംബൈയില്‍ സജ്ജീകരിച്ചു.

പ്രത്യേക ഫാക്ടറിയില്‍ പ്രതിദിനം 10,000 പിപിഇ കിറ്റുകളും ഒരു ലക്ഷം മാസ്‌കുകളും റിലയന്‍സ് നിര്‍മ്മിക്കുന്നു. റിലയന്‍സ് ടീം ഇതുവരെ 40 ദശലക്ഷം ആളുകള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി. ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്തു.

എല്ലാറ്റിനുമുപരിയായി, കൊറോണയെ നേരിടാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 500 കോടി രൂപ നല്‍കി. ഇതിനു പുറമേ, മഹാരാഷ്ട്ര, ഗുജറാത്ത് സര്‍ക്കാരുകള്‍ക്ക് അഞ്ചു കോടി രൂപ വീതം നല്‍കി.

കോവിഡ് കേസുകള്‍ ഇന്ത്യയില്‍ വ്യാപിക്കാന്‍ തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളിലാണ് റിലയന്‍സ് ഇന്ത്യയിലെ ആദ്യത്തെ 100 കിടക്കകളുള്ള കോവിഡ് 19 ആശുപത്രി തുറന്നത്.
കൂടാതെ, രാജ്യത്തുടനീളം എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് സൌജന്യ ഇന്ധനം നല്‍കിയിട്ടുണ്ട്. വിശ്വാസത്തിലൂടെ മാത്രമല്ല, ജിയോയിലൂടെയും 400 ദശലക്ഷം ആളുകളിലേക്ക് എത്തിച്ചേരാന്‍ സാധിക്കുന്നു. ഈ കോവിഡ് കാലത്ത് ജിയോ നെറ്റ്‌വ!ര്‍ക്ക് ഉപയോഗിച്ചാണ് രാജ്യത്തെ ആയിരക്കണക്കിന് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി റിലയന്‍സ് റീട്ടെയില്‍ ഒരു ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തി.
 
Other News in this category

 
 




 
Close Window