Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
വൈറസില്‍ തകര്‍ന്ന സാമ്പത്തിക നില ഭദ്രമാക്കുമോ ഇന്ധന വില വര്‍ധന: പെട്രോളിന് ലിറ്റര്‍ വില 79 രൂപ
Reporter
ഇന്ധന വിലയില്‍ തുടര്‍ച്ചയായി പതിനാറാം ദിവസവും വര്‍ധന. പെട്രോളിന് 33 പൈസയും ഡീസലിന് 55 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ പെട്രോള്‍ വില ലിറ്ററിന് കൊച്ചിയില്‍ 79 രൂപ 72പൈസയും ഡീസലിന് 74രൂപ 66 പൈസുമായി.

16 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 36 പൈസയാണ് വര്‍ധിച്ചിരിക്കുന്നത്. ഡീസലിന് 8 രൂപ 91 പൈസയും കൂടിയിട്ടുണ്ട്. കഴിഞ്ഞ നിരവധി ദിവസമായി 60 പൈസയില്‍ താഴെ വീതം എണ്ണ കമ്പനികള്‍ ഇന്ധന വില കൂട്ടുകയാണ്. ഇന്ധന വില വര്‍ധനവ് സാധാരണകാരന് താങ്ങാവുന്നതിലും അപ്പുറമായി കഴിഞ്ഞിരിക്കുകയാണ്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് ഇന്ധന വില വര്‍ധനയ്ക്ക് കാരണം. എണ്ണ ഉത്പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങളും റഷ്യയും ഉള്‍പ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിരക്ക് വര്‍ധനവിന് ഇടയാക്കിയത്.
 
Other News in this category

 
 




 
Close Window