Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
മതം
  Add your Comment comment
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ 'സോള്‍ട്ട് ഓഫ് ദി എര്‍ത്ത്' പ്രോഗ്രാമിന് തുടക്കം
ഫാ. ടോമി എടാട്ട്
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന 'സോള്‍ട്ട് ഓഫ് ദി എര്‍ത്ത്' എന്ന ഓണ്‍ലൈന്‍ പ്രോഗ്രാമിന് ജൂലൈ 3 വെള്ളിയാഴ്ച ആരംഭം കുറിക്കുന്നു. ലോക്ഡൗണ്‍ സമയങ്ങളില്‍ വിശ്വാസസമൂഹത്തിന് ആത്മീയഉണര്‍വേകുന്ന നിരവധി ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ സമ്മാനിച്ച രൂപതയുടെ മീഡിയ കമ്മീഷന്റെ മറ്റൊരു സ്‌നേഹോപഹാരമാണ് 'സോള്‍ട്ട് ഓഫ് ദി എര്‍ത്ത്' എന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ടോമി എടാട്ട് പറഞ്ഞു.

ഈ ലോകത്തില്‍ ജീവിച്ച് ക്രിസ്തുവിന് സാക്ഷ്യം നല്‍കി കടന്നുപോയ സഭയിലെ വിശുദ്ധരുടെ ജീവചരിത്രം കുട്ടികളേയും കുടുംബങ്ങളേയും പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. ജൂലൈ 3 ന് വൈകിട്ട് 8 മണിക്ക് ആരംഭം കുറിക്കുന്ന ഈ പ്രോഗ്രാം തുടര്‍ന്ന് എല്ലാ വെള്ളിയാഴ്ചകളിലും ഇതേ സമയം തന്നെ ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. രൂപതയുടെ ഒദ്യോഗിക യുട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ഈ പ്രോഗ്രാം തത്സമയം സംപ്രേഷണം ചെയ്യുന്നു.

ഓരോ എപ്പിസോഡിന്റേയും അവസാനം നല്‍കുന്ന 5 ചോദ്യങ്ങള്‍ക്ക് ശരിയുത്തരം അയയ്ക്കുന്ന ആദ്യ വ്യക്തിക്ക് സമ്മാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതതു ദിവസത്തെ പ്രോഗ്രാമില്‍ നിന്നുമായിരിക്കും ചോദ്യങ്ങള്‍ നല്‍കുക. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ശരിയുത്തരം നല്‍കി വിജയിക്കുന്ന വ്യക്തിയെ അടുത്ത എപ്പിസോഡില്‍ പ്രഖ്യാപിക്കുന്നതായിരിക്കും.. ഉത്തരങ്ങള്‍ 07438028860 എന്ന വാട്ട്‌സ്ആപ്പ് നമ്പരിലേക്ക് Answers 1,2,3,4 & 5, Full Name, Address എന്ന ഫോര്‍മാറ്റില്‍ അയയ്‌ക്കേണ്ടതാണ്.

പുതുതലമുറയുടെ വിശ്വാസജീവിതം വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഈ കാലഘട്ടത്തില്‍ അവരെ വിശ്വാസത്തില്‍ ആഴപ്പെടുത്തുവാനും സഭക്കും സമൂഹത്തിനും ഉതകുന്ന മാതൃകാ വ്യക്തികളായി വളര്‍ത്തിക്കൊണ്ടുവരുവാനും അങ്ങനെ ഭൂമിയുടെ ഉപ്പായി മാറുവാനും ഈ പ്രോഗ്രാം സഹായിക്കുമെന്ന് മീഡിയ കമ്മീഷന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

'സോള്‍ട്ട് ഓഫ് ദി എര്‍ത്ത്' പ്രോഗ്രാമുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 07448836131 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്.
 
Other News in this category

 
 




 
Close Window