Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
തമിഴ്‌നാട്ടില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് വച്ച് വ്യാജ ബാങ്ക് നടത്തി പണം തട്ടി: മൂന്നു പേര്‍ അറസ്റ്റില്‍
Reporter
തമിഴ്‌നാട്ടില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) വ്യാജ ബ്രാഞ്ച് നടത്തിയിരുന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരില്‍ ഒരാള്‍ മുന്‍ ബാങ്ക് ജീവനക്കാരുടെ മകനാണ്.

മുന്‍ ബാങ്ക് ജോലിക്കാരായ മാതാപിതാക്കളുടെ മകനും തൊഴിലില്ലാത്ത യുവാവുമായ കമല്‍ ബാബു ആണ് തട്ടിപ്പിന്റെ സൂത്രധാരന്‍, ഇയാള്‍ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തതായി പന്‍രുതിയിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ അംബേദ്കര്‍ പറഞ്ഞതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.



കമല്‍ ബാബുവിന്റെ അച്ഛന്‍ 10 വര്‍ഷം മുമ്പ് മരിച്ചു, അമ്മ രണ്ട് വര്‍ഷം മുമ്പ് ബാങ്കില്‍ നിന്ന് വിരമിച്ചു. എല്ലാ രസീതുകളും ചലാനുകളും മറ്റ് രേഖകളും അച്ചടിച്ച പ്രിന്റിംഗ് പ്രസ്സ് നടത്തുന്ന ഒരാളാണ് അറസ്റ്റിലായ മറ്റ് രണ്ട് പേരില്‍ ഉള്‍പ്പെടുന്നത്. മറ്റൊരാള്‍ റബ്ബര്‍ സ്റ്റാമ്പുകള്‍ അച്ചടിക്കുന്നതിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

മൂന്ന് മാസം പഴക്കമുള്ള വ്യാജ ബ്രാഞ്ച് പിടിക്കപ്പെടുന്നത് പാന്‍രുതിയില്‍ ഒരു എസ്ബിഐ ഉപഭോക്താവിന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്, ഇയാള്‍ തന്റെ ബാങ്ക് മാനേജരെ വിവരം അറിയിച്ചു . താമസിയാതെ, വിഷയം സോണല്‍ ഓഫീസിലേക്ക് വ്യാപിപ്പിച്ചു, എസ്ബിഐയുടെ രണ്ട് ശാഖകള്‍ മാത്രമാണ് പന്‍രുതിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും മൂന്നാമത്തെ ബ്രാഞ്ച് തുറന്നിട്ടില്ലെന്നും ബ്രാഞ്ച് മാനേജരെ സോണല്‍ ഓഫീസ് അറിയിച്ചു.



സ്ഥലം (വ്യാജ ബ്രാഞ്ച്) സന്ദര്‍ശിച്ച എസ്.ബി.ഐ ഉദ്യോഗസ്ഥര്‍, ഒരു ബാങ്ക് ബ്രാഞ്ച് പോലെ എല്ലാ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളുമുള്ള സെറ്റ് കണ്ടപ്പോള്‍ ആശ്ചര്യപ്പെട്ടു. എസ്ബിഐ അധികൃതര്‍ ഉടന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നും അതിനാല്‍ ആര്‍ക്കും പണം നഷ്ടപ്പെട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കി.
 
Other News in this category

 
 




 
Close Window