Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് തിരുവനന്തപുരത്തെ രണ്ടു വലിയ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി
Reporter
കോവിഡ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തുടര്‍ച്ചയായി ചട്ടലംഘനം നടത്തിയ തിരുവനന്തപുരം നഗരത്തിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ്, വസ്ത്രവ്യാപാര ശാലകളായ പോത്തീസിന്റെയും രാമചന്ദ്രന്‍ സൂപ്പര്‍ സ്റ്റോഴ്!സിന്റെയും ലൈസന്‍സ് റദ്ദാക്കി.

അട്ടക്കുളങ്ങരയിലാണ് രാമചന്ദ്രന്‍ സൂപ്പര്‍ സ്റ്റോഴ്‌സ്. തിരുവനന്തപുരം നഗരത്തിലെ എം ജി റോഡിലാണ് പോത്തീസ് സൂപ്പര്‍ സ്റ്റോഴ്‌സ്. കോവിഡ് ചട്ടം ലംഘിച്ച് ആളുകളെ കൂട്ടത്തോടെ അകത്ത് കയറ്റിയതിനാണ് ഇരുസ്ഥാപനങ്ങള്‍ക്കുമെതിരെ കോര്‍പ്പറേഷന്‍ കടുത്ത നടപടി സ്വീകരിച്ചത്.
കോവിഡ് ചട്ടം ലംഘിച്ചതിന് തിരുവനന്തപുരം കോര്‍പ്പറേഷന്റേതാണ് നടപടി. മേയര്‍ കെ ശ്രീകുമാറാണ് നടപടിയെടുത്തതായി അറിയിച്ചത്.
കോവിഡ് ചട്ടം ലംഘിച്ച് ആളുകളെ കൂട്ടത്തോടെ അകത്ത് കയറ്റിയതിനാണ് ഇരുസ്ഥാപനങ്ങള്‍ക്കുമെതിരെ കോര്‍പ്പറേഷന്‍ കടുത്ത നടപടി സ്വീകരിച്ചത്.

നേരത്തേ അട്ടക്കുളങ്ങരയിലെ രാമചന്ദ്രന്‍ വ്യാപാരശാലയിലെ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത് പരിഭ്രാന്തി പരത്തിയിരുന്നു.
 
Other News in this category

 
 




 
Close Window