Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
യാത്രയ്ക്കിടെ കൊവിഡ് ബാധിക്കുന്നവര്‍ക്ക് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വാഗ്ദാനം 1.3 കോടി രൂപ
Reporter
വിമാനയാത്രയ്ക്കിടെ കോവിഡ് രോഗബാധയുണ്ടാകുന്നവരുടെ ചികിത്സച്ചെലവുകള്‍ക്ക് 1.3 കോടി രൂപ വരെ വാഗ്ദാനം ചെയ്ത് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ഒക്ടോബര്‍ 31വരെ എമിറേറ്റ്‌സ് എയര്‍ലൈനില്‍ ടിക്കറ്റ് ബുക്കുചെയ്ത് യാത്രചെയ്യുന്നവര്‍ക്കാണ് ഈ സേവനം ലഭിക്കുക.

യാത്രയ്ക്കിടെ ഏതെങ്കിലും വിധത്തില്‍ കോവിഡ് ബാധയുണ്ടായാല്‍ ആ വ്യക്തിക്ക് 1,30,49,000 രൂപ മെഡിക്കല്‍ ചെലവിനത്തില്‍ ഇന്‍ഷുറന്‍സായി എമിറേറ്റ്‌സ് നല്‍കും. കൂടാതെ രോഗബാധയുണ്ടാകുന്നവര്‍ക്ക് 14 ദിവസത്തേക്ക് പ്രതിദിനം 100 യൂറോവെച്ച് ക്വാറന്റീന്‍ ചെലവുകള്‍ക്ക് നല്‍കാനും പുതിയസംവിധാനം ഏര്‍പ്പെടുത്തി.

ഈ സേവനത്തിന് പ്രത്യേകിച്ച് പണമൊന്നും എമിറേറ്റ്‌സ് ഈടാക്കുന്നില്ല. എമിറേറ്റ്‌സ് ഉപയോക്താക്കള്‍ക്ക് സൗജന്യമായാണ് ഈ ചികിത്സാ പദ്ധതി. യാത്രയുടെ ലക്ഷ്യസ്ഥാനവും പ്രശ്‌നമല്ല. ഇതിനായി പ്രത്യേക രജിസ്‌ട്രേഷന്‍വേണ്ട. ഏതുരാജ്യത്തേക്ക് ടിക്കറ്റെടുക്കുമ്പോഴും ഇതുസംബന്ധിച്ച വിവരങ്ങള്‍ എയര്‍ലൈന്‍സ് നല്‍കും. യാത്രചെയ്യുന്ന ദിവസം മുതല്‍ 31 ദിവസത്തേക്കാണ് ഇതിന് സാധുതയുണ്ടാവുക.

ഉപഭോക്താക്കള്‍ ലക്ഷ്യസ്ഥാനത്തെത്തി അവിടെനിന്ന് മറ്റൊരുസ്ഥലത്തേക്ക് യാത്രചെയ്താലും ഈ സേവനം ഉണ്ടാവും. അന്താരാഷ്ട്രതലത്തില്‍ സര്‍വീസുകള്‍ പുനരാരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ യാത്ര പ്രോത്സാഹിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഇത്തരമൊരു ഓഫര്‍ . വിവരങ്ങള്‍ക്ക്: www.emirates.com/COVID19assistance.
 
Other News in this category

 
 




 
Close Window