Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
മന്ത്രിസഭാ തീരുമാനത്തിന് കാത്ത് നില്‍ക്കാതെ ' കെ ഫോണ്‍' കരാര്‍ ബെല്‍ കണ്‍സോര്‍ഷ്യത്തിന് കൊടുത്തത് എം ശിവശങ്കര്‍
Reporter
കെ ഫോണ്‍ പദ്ധതിയുടെ കരാര്‍ മന്ത്രിസഭാ തീരുമാനത്തിന് കാത്ത് നില്‍ക്കാതെ ബെല്‍ കണ്‍സോര്‍ഷ്യത്തിന് നല്‍കാനും മുന്‍കൈയ്യെടുത്തത് മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍. ടെന്‍ഡര്‍ വിളിച്ചതിലും 49% കൂടിയ തുകയ്ക്കായിരുന്നു കരാ!ര്‍. നടപടിയുമായി മുന്നോട്ട് പോകാന്‍ കെഎസ്‌ഐടിഐഎല്ലിന് ശിവശങ്കര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നതടക്കം ഏറെ കൊട്ടിഘോഷിക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതി കെ ഫോണ്‍ പദ്ധതിക്കുള്ള കരാര്‍ കിട്ടിയത് ബെല്‍ കണ്‍സോര്‍ഷ്യത്തിനാണ്. 1028 കോടി രുപയ്ക്കാണ് ടെന്‍ഡര്‍ വിളിച്ചത്. പങ്കെടുത്ത മൂന്ന് കണ്‍സോര്‍ഷ്യങ്ങള്‍ 1548, 1729, 2853 കോടി രൂപ വീതം ക്വോട്ട് ചെയ്തു. ഇതില്‍ 1548 കോടി പറഞ്ഞ ബെല്‍ കണ്‍സോര്‍ഷ്യത്തിന് കരാര്‍ നല്‍കാമെന്നു കാണിച്ച് ഐ ടി സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ KSITIL ന് കുറിപ്പയച്ചു. പദ്ധതി ചെലവ് കണക്കാക്കിയത് 2016ലാണെന്നും കണ്‍സോര്‍ഷ്യത്തിലെ കമ്പനികള്‍ പരിചയസമ്പന്നരാണെന്നും ദീര്‍ഘകാലത്തേക്ക് സര്‍ക്കാരിന് 89 കോടി ലാഭിക്കാനാകുമെന്നും കുറിപ്പില്‍ ശിവശങ്കര്‍ എഴുതി.

കാലവര്‍ഷം വരുന്ന സാഹചര്യത്തില്‍ നിശ്ചിത സമയത്ത് പദ്ധതി തീരണമെങ്കില്‍ ബെല്‍ കണ്‍സോഷ്യത്തിന് കരാര്‍ നല്‍കാനുള്ള നടപടികളുമായി മുന്നോട്ടു പോകണമെന്നും ശിവശങ്കര്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ അനുമതി പിന്നാലെ വരുമെന്ന ഉറപ്പും നല്‍കി.
 
Other News in this category

 
 




 
Close Window