Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
സ്വര്‍ണം ഒരു പവന് നാല്‍പതിനായിരം രൂപ കടന്നു: ഗ്രാമിന് വില 5000 രൂപ
Reporter
40,000 രൂപയെന്ന നിര്‍ണായക ഉയരത്തിലെത്തി, സംസ്ഥാനത്ത് സ്വര്‍ണവില. ഇന്നു പവന് 280 രൂപയും ഗ്രാമിന് 35 രൂപയും ഉയര്‍ന്നു. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം ) വില 1975നു മുകളിലെത്തിയതോടെയാണു കേരളത്തിലും വില ഉയര്‍ന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ആഗോള വിപണികളിലുള്ള മാന്ദ്യവും ഡോളര്‍ ദുര്‍ബലമാകുന്നതും അമേരിക്ക–ചൈന സംഘര്‍ഷവും സ്വര്‍ണവില കൂടാന്‍ കാരണമാകുന്നുണ്ട്. ഈ മാസം മാത്രം 180 ഡോളറാണ് രാജ്യാന്തര വിപണിയില്‍ കൂടിയത്. ദേശീയ ബുള്യന്‍ വിപണിയില്‍ 10 ഗ്രാമിന്റെ വില 53,200 രൂപ കടന്നു.

ഈ വര്‍ഷം മാത്രം 30 ശതമാനത്തോളം വില ഉയര്‍ന്നതോടെ സാധാരണക്കാര്‍ക്കും സ്വര്‍ണം മികച്ച നിക്ഷേപമായി മാറുകയാണ്. പക്ഷേ, വിവാഹാവശ്യത്തിനും മറ്റും സ്വര്‍ണം വാങ്ങാനുള്ള സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണു വിലക്കുതിപ്പ്. ജിഎസ്ടിയും സെസും ഏറ്റവും കുറഞ്ഞ പണിക്കൂലിയും ചേര്‍ന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഏകദേശം 45,000 രൂപയോളം ആവശ്യമായി വരും. ഇഷ്ടമുള്ള ഡിസൈനിലെ ആഭരണം തിരഞ്ഞെടുക്കേണ്ടവര്‍ക്ക് ഒരു ലക്ഷം രൂപയ്ക്കു ലഭിക്കുക രണ്ടു പവന്‍ മാത്രം. ഒരു വര്‍ഷത്തിനുള്ളില്‍ 14,000 രൂപയാണു സ്വര്‍ണത്തിനുയര്‍ന്നത്.
 
Other News in this category

 
 




 
Close Window