|
വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിലൂടെ ടീം ഇന്ത്യയുടെ ഹിറ്റ്മാനായി വാഴുകയാണ് രോഹിത് ശര്‍മ്മ. വളരെ സങ്കിര്‍ണമായ അവസ്ഥയില്‍ നിന്ന് ഉയര്‍ന്നുവന്ന താരം ഇന്ന് ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ്. ഇപ്പോഴിതാ ക്രിക്കറ്റിലെ തന്റെ തുടക്ക കാലത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് രോഹിത്.
‘കുട്ടിക്കാലത്ത് തെരുവുകളിലായിരുന്നു ക്രിക്കറ്റ് കളിച്ചിരുന്നത്. കൂട്ടുകാര്‍ക്കൊപ്പം തന്റെ വീടിന് അടുത്തു വെച്ച് കളിച്ചപ്പോഴായിരുന്നു ക്രിക്കറ്റില്‍ നിന്നുള്ള ആദ്യത്തെ വരുമാനം ലഭിച്ചത്. അതിനെ ശമ്പളമെന്നു പറയാനാവില്ല. 50 രൂപയാണ് അന്നു കിട്ടിയത്. ആ കാശിന് കൂട്ടുകാര്‍ക്കൊപ്പം റോഡരികില്‍ വെച്ച് വട പാവ് മേടിച്ച് കഴിച്ചു.’ ട്വിറ്ററിലെ ചോദ്യോത്തര സെഷനില്‍ സംസാരിക്കവേ രോഹിത്ത് പറഞ്ഞു.
വിരമിച്ച മുന്‍ ബൗളര്‍മാരില്‍ ആര്‍ക്കെതിരേ ബാറ്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിനെതിരെ എന്നായിരുന്നു രോഹിത്തിന്റെ മറുപടി. |