|
കുഞ്ഞ് പിറന്ന സന്തോഷത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. കുഞ്ഞ് അതിഥി എത്തിയതിന് പിന്നാലെ പങ്കാളി നടാഷ സ്റ്റാന്‍കോവിച്ചിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഹാര്‍ദിക് പാണ്ഡ്യ കുറിച്ച് വരികള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
'എന്റെ റോസിന് റോസ്. എക്കാലത്തെയും വലിയ സമ്മാനം നല്‍കിയതിന് നന്ദി.' എന്നാണ് ഹാര്‍ദിക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. റോസാപ്പൂക്കളുടെ ബൊക്കെയുമായി നടാഷയ്‌ക്കൊപ്പമുള്ള ചിത്രമാണ് ഹാര്‍ദിക് ഇതിനൊപ്പം പങ്കുവെച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഹാര്‍ദിക് പാണ്ഡ്യയ്ക്കും നടാഷയ്ക്കും ആണ്‍ കുഞ്ഞ് പിറന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഹാര്‍ദിക് തന്നെയാണ് ഈ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.
ലോക്ഡൗണിനിടെയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. നടിയും മോഡലുമാണ് നടാഷ സ്റ്റാന്‍കോവിച്ച്. ഏതാനും സിനിമകളിലെ നൃത്തരംഗങ്ങളിലൂടെ കൈയടി നേടിയ നടാഷ, ബിഗ് ബോസ് എന്ന ടിവി ഷോയിലൂടെയാണ് പ്രശസ്തയായത്. |