|
ഇംഗ്ലണ്ട് - പാകിസ്ഥാന്‍ ടെസ്റ്റ് പരമ്പരയില്‍ ഫ്രണ്ട് ഫുട്ട് നോ ബോള്‍ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് ഐ.സി.സി. ട്വിറ്ററിലൂടെയാണ് ഐ.സി.സി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇരു ടീമുകളുടെയും പിന്തുണയോടെയാണ് പരമ്പരയില്‍ ഫ്രണ്ട് ഫുട്ട് നോബോള്‍ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് ഐ.സി.സി ട്വീറ്റില്‍ പറഞ്ഞു.
ഭാവിയില്‍ ടെസ്റ്റില്‍ ഈ സാങ്കേതികവിദ്യയുടെ ഉപയോഗത്തെ കുറിച്ച് തീരുമാനമെടുക്കുന്നതിന് ഈ പരമ്പരയിലെ സാങ്കേതികവിദ്യയുടെ പ്രകടനം വിലയിരുത്തിയാകുമെന്നും ഐ.സി.സി ട്വീറ്റില്‍ വ്യക്തമാക്കി. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡിലാണ് ആദ്യ മത്സരം നടക്കുന്നത്.
പുതിയ രീതി അനുസരിച്ച് ടെലിവിഷന്‍ അമ്പയര്‍, ബോളര്‍മാര്‍ എറിയുന്ന പന്തുകളെല്ലാം ഹോക്ക് ഐ ഫ്രീസ് ഫ്രെയിം ഉപയോഗിച്ച് കൃത്യമായി വിലയിരുത്തും. ഇതിനായി സൂപ്പര്‍ സ്ലോ മോഷന്‍ റിപ്ലേയും ഉപയോഗിക്കും. പന്ത് നോ ബോള്‍ ആണെങ്കില്‍ ടിവി അമ്പയര്‍, ബസര്‍ ഉപയോഗിച്ച് ഓണ്‍ ഫീല്‍ഡ് അമ്പയര്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഈ സമയം ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ നോ ബോള്‍ വിളിക്കും. |