Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
റിസര്‍വ്ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു: സ്വര്‍ണത്തിന്റെ വിലയുടെ 90 ശതമാനം വായ്പ ലഭിക്കും
Reporter
റിസര്‍വ്ബാങ്ക് പുതിയ വായ്പനയം പ്രഖ്യാപിച്ചു. റിപോ, റീവേഴ്‌സ് റിപോ നിരക്കില്‍ ഇത്തവണ മാറ്റമില്ല. റിപോ നിരക്ക് നാലു ശതമാനത്തില്‍ തുടരും. റീവേഴ്‌സ് റിപോ നിരക്ക് 3.3% ആയി തുടരുമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. മൂന്നു ദിവസം നീണ്ട വായ്പ അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു ആര്‍.ബി.ഐ ഗവര്‍ണര്‍.

ഫെബ്രുവരിക്കുശേഷം ഇതുവരെ റീപോ നിരക്കില്‍ 1.15% കുറവു വരുത്തിയിരുന്നു. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുളള സ്വര്‍ണ്ണവായ്പയ്ക്ക് സ്വര്‍ണ്ണവിലയുടെ 75 ശതമാനം വരെ വായ്പ നല്‍കി വരുന്നത് 90 ശതമാനമായി റിസര്‍വ് ബാങ്ക് ഉയര്‍ത്തി. 2021 മാര്‍ച്ച് 31 വരെ ഇതു തുടരും.
ഫെബ്രുവരിയില്‍ റിപ്പോ നിരക്ക്? 115 ബേസിസ്? പോയന്റ്? കുറച്ചിരുന്നു. കോര്‍പ്പറേറ്റ് വായ്പകള്‍ക്ക് ഒറ്റത്തവണ റീ സ്ട്രക്ചറിംഗ് അനുവദിച്ചു.

വിപണിയില്‍ പണലഭ്യത ഉറപ്പാക്കാനുള്ള നിരവധി നടപടികള്‍ കോവിഡ് കാലത്ത് ആര്‍ബിഐ സ്വീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നിരക്കുകളില്‍ തല്‍ക്കാലം മാറ്റംവരുത്തേണ്ടെന്ന് ആര്‍ബിഐ തീരുമാനിച്ചത്. മേയിലാണ് 40 ബേസിസ് പോയിന്റ് കുറച്ച് നാലു ശതമാനമാക്കിയത്
 
Other News in this category

 
 




 
Close Window