Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.2212 INR  1 EURO=105.0751 INR
ukmalayalampathram.com
Thu 11th Dec 2025
 
 
കായികം
  Add your Comment comment
കളിക്കളത്തില്‍ സ്റ്റംമ്പ് മലക്കം മറിഞ്ഞു: ബാറ്റ്സ്മാന്‍ നിലതെറ്റി വീണു
Reporter
കാല്‍പ്പാദം ലക്ഷ്യമാക്കി കുതിച്ചെത്തുന്ന യോര്‍ക്കറുകളെ കുറിച്ച് ചിന്തിക്കുമ്പോള്‍ ക്രിക്കറ്റ് പേമികളുടെ മനസ്സിലേക്ക് ആദ്യമെത്തുന്ന പേരുകള്‍ ലസിത് മലിംഗയുടെയും ജസ്പ്രീത് ഭുംറയുടേയും ഒക്കെയാവും. ആ വിസ്മയ കാഴ്ചയിലേക്ക് ചേര്‍ത്തുവെയ്ക്കാവുന്ന ഒരു തകര്‍പ്പന്‍ യോര്‍ക്കര്‍ ഇംഗ്ലണ്ടില്‍ സംഭവിച്ചിരിക്കുകയാണ്.

ബോബ് വില്ലീസ് ട്രോഫിയില്‍ ഇംഗ്ലീഷ് താരം മാത്യു ഫിഷറാണ് തന്റെ യോര്‍ക്കര്‍ കൊണ്ട് ആരാധകരെ വിസ്മയിപ്പിച്ചത്. ഡര്‍ഹാമിന് എതിരായ മത്സരത്തിലായിരുന്നു യോക്ക്ഷെയര്‍ താരമായ മാത്യു ഫിഷറിന്റെ യോര്‍ക്കര്‍. ആ യോര്‍ക്കറില്‍ സ്റ്റമ്പ് വായുവില്‍ മലക്കം മറിഞ്ഞു എന്ന് മാത്രമല്ല, ഡര്‍ഹാം ബാറ്റ്സ്മാന്‍ ജാക്ക് ബേണ്‍ഹാം നിലതെറ്റി താഴെവീഴുകയും ചെയ്തു.


ഈ യോര്‍ക്കറിന്റെ വീഡിയോ യോക്ക്ഷെയര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ നിരവധി ആരാധകരാണ് ഫിഷറിന്റെ യോര്‍ക്കറിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
 
Other News in this category

 
 




 
Close Window