Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
രക്ഷക്, കവച് : കൊറോണ രോഗബാധയില്‍ മലയാളികള്‍ക്ക് സഹായമായി രണ്ട് ഇന്‍ഷുറന്‍സ് പോളിസി
Reporter
ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നല്‍കിയ മാതൃകാ പോളിസി പിന്‍തുടര്‍ന്ന് മുപ്പതോളം ജനറല്‍ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കൊവിഡ് കവച് പുറത്തിറക്കിയിട്ടുണ്ട്. 18 വയസ്സിനും 65 വയസ്സിനും ഇടയിലുള്ളവര്‍ക്ക് 50,000 രൂപാ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ സംരക്ഷണ പരിധിയുള്ള കൊറോണ കവച് പോളിസി എടുക്കാം. പോളിസി എടുക്കും മുമ്പ് ആരോഗ്യ പരിശോധന ഒന്നും ആവശ്യമില്ലെങ്കിലും എടുത്ത് 15 ദിവസത്തിനുശേഷം ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് മാത്രമേ ക്ലെയിം കിട്ടൂ. കൊവിഡ് രോഗവും അതോടൊപ്പം ഉണ്ടാകുന്ന മറ്റ് സങ്കീര്‍ണ്ണതകളും ചികിത്സിച്ച് ഭേദമാക്കുന്നതിന് വേണ്ടി വരുന്ന എല്ലാ ചെലവുകള്‍ക്കും ക്ലെയിം കിട്ടും. മരുന്നുകള്‍ കൂടാതെ സുരക്ഷാ കിറ്റുകള്‍, മാസ്‌കുകള്‍ എന്നിങ്ങനെ സാധാരണ പോളിസികളില്‍ ഒഴിവാക്കപ്പെട്ടിട്ടുള്ള ചെലവിനങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പരിരക്ഷ തുകയുടെ 0.5 ശതമാനം തുക ഹോസ്പിറ്റല്‍ ഡെയ്ലി ക്യാഷ് എന്ന നിലയില്‍ പണമായി കിട്ടുന്ന രീതിയിലും പോളിസി എടുക്കാം. മൂന്നര മാസം, ആറര മാസം, ഒമ്പതര മാസം എന്നിങ്ങനെ ചുരുങ്ങിയ കാലത്തേയ്ക്കാണ് പോളിസി കാലാവധി.
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തിട്ടുള്ളവര്‍ക്ക് കൊറോണ ബാധിച്ച് ആശുപത്രിയില്‍ കിടക്കേണ്ടി വന്നാല്‍ ക്ലെയിം കിട്ടും. പക്ഷേ, ബില്ലില്‍ ആശുപത്രിക്കാര്‍ ഉള്‍പ്പെടുത്തുന്ന പിപിഇ കിറ്റ് തുടങ്ങി ഒട്ടനവധി മരുന്നുകളല്ലാത്ത ഐറ്റങ്ങളൊക്കെ സ്വന്തം ചെലവില്‍ വഹിക്കണം. മാത്രമല്ല, മുറിവാടക, തീവ്രപരിചരണ ചെലവ് തുടങ്ങിയവയ്ക്ക് ഉപപരിധി പോളിസികളില്‍ തന്നെ പറഞ്ഞിട്ടുണ്ടാകും. അതിനു മുകളില്‍ ചെലവായ തുക സ്വന്തം പോക്കറ്റില്‍ നിന്ന് പോകും. ചില കമ്പനികള്‍ അനുവദിച്ച ഇനങ്ങളില്‍ പോലും ആനുപാതികമായി ക്ലെയിം വെട്ടിനിരത്തുകയും ചെയ്യും.
 
Other News in this category

 
 




 
Close Window