Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
മിറര്‍ലെസ് ക്യാമറയ്ക്ക് 37000 രൂപ ആനുകൂല്യം പ്രഖ്യാപിച്ച് ഫുജിഫിലിം ഓണം ഓഫര്‍
Reporter
ഓണത്തിന്റെ ആവേശം ഉണര്‍ത്തി, ഇമേജിംഗ് സൊലൂഷന്‍സിലെ അധികായരായ ഫുജിഫിലിം ഇന്ത്യ, കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി നിരവധി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു.

ഉത്സാവാഘോഷ ഓഫറിന്റെ ഭാഗമായി X-T4, X-T3, GFX 50R തുടങ്ങിയ ബെസ്റ്റ് ഇന്‍ ക്ലാസ് മിറര്‍ലെസ് ക്യാമറകള്‍ക്ക് 37000 രൂപയുടെ വരെ ആനുകൂല്യങ്ങള്‍ നേടാനാകും. അസാമാന്യ കളര്‍ റീപ്രൊഡക്ഷന്‍ ടെക്നോളജിയും ബെസ്റ്റ് ഇന്‍ ക്ലാസ് ഫീച്ചറുകളുമുള്ള ഫുജിഫിലിമിന്റെ X, GFX സീരീസ് ക്യാമറകള്‍ മാറിവരുന്ന ഫോട്ടോഗ്രഫി ആവശ്യകതകള്‍ക്ക് അനുസൃതമായ ഫോട്ടോഗ്രഫി അനുഭവം നല്‍കുന്നു.

കൊയ്ത്ത് ഉത്സവമായ ഓണം ആഘോഷിക്കുന്നതിനായി ഫുജിഫിലിമിന്റെ ബെസ്റ്റ് സെല്ലിംഗ് ക്യാമറകള്‍ക്ക് കമ്പനി അമ്പരിപ്പിക്കുന്ന ഡിസ്‌കൗണ്ടുകളും കോമ്പോ ഓഫറുകളുമാണ് നല്‍കുന്നത്. അവരുടെ ഏറ്റവും പുതിയ X-T4 ക്യാമറ വാങ്ങുന്നവര്‍ക്ക് VPG, 2 ബാറ്ററികള്‍ തുടങ്ങിയ തിരഞ്ഞെടുത്ത ആക്‌സസറികള്‍ക്ക് കമ്പനി 80% വരെ ഡിസ്‌കൗണ്ട് നല്‍കുന്നു.

X-T3 ക്യാമറയ്ക്ക് (ബോഡി, 18-55 കിറ്റ്) 10000 രൂപ ഡിസ്‌കൗണ്ടും X-T3 (16-80mm) കിറ്റിനൊപ്പം VPG, 2 ബാറ്ററികള്‍ തുടങ്ങിയ 37000 രൂപ വിലയുള്ള ആക്സസറികള്‍ സൗജന്യമായും നല്‍കുന്നു. GFX 50R ക്യാമറയ്ക്ക് 30000 രൂപയുടെ ഡിസ്‌കൗണ്ടും നല്‍കുന്നു. ആകര്‍ഷകമായ മറ്റ് നിരവധി ആനുകൂല്യങ്ങളുമുണ്ട്.
 
Other News in this category

 
 




 
Close Window