Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
മുന്‍വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണം ദൈവത്തിന്റെ സന്ദേശവാഹക പറയാമോ? ചിദംബരത്തിന്റെ ചോദ്യം
Reporter
കോവിഡ് ദൈവ നിശ്ചയമാണെന്നും അത് സാമ്പത്തിക ഞെരുക്കത്തിന് കാരണമാകും എന്നുമുള്ള ധനമന്ത്രി നിര്‍മല സീതാരാമന്റെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. തന്റെ ട്വിറ്ററിലൂടെയാണ് ചിതംബരത്തിന്റെ പ്രതികരണം.

നികുതിവരുമാനം കുറയാന്‍ കാരണമായ കോവിഡ് മഹാമാരി ദൈവത്തിന്റെ പ്രവൃത്തിയാണെങ്കില്‍ മുന്‍ വര്‍ഷത്തിലുണ്ടായ സാമ്പത്തിക തകര്‍ച്ചക്ക് കാരണമെന്താണെന്ന് ദൈവത്തിന്റെ സന്ദേശവാഹക എന്ന നിലയില്‍ നിര്‍മല സീതാരാമന്‍ മറുപടി നല്‍കാമോ എന്ന് ചിദംബരം ട്വിറ്റ് ചെയ്തു.

സാമ്പത്തിക ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ സ്വയം ഒഴിഞ്ഞുനില്‍ക്കുകയാണ്. ഇത് കടുത്ത വഞ്ചനയും നിയമ ലംഘനവുമാണെന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

ജിഎസ്ടി വരുമാനത്തിലുണ്ടായ നഷ്ടത്തെ മറികടക്കാനായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച രണ്ട് മാര്‍ഗനിര്‍ദേശങ്ങളും സ്വീകാര്യമല്ല. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ബാധ്യത നല്‍കിക്കൊണ്ട് സാമ്പത്തിക ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിയുകയാണ്. ഇത് വഞ്ചനയും നിയമലംഘനവുമാണെന്നും ചിദംബരം പറഞ്ഞു.
 
Other News in this category

 
 




 
Close Window