Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
മതം
  Add your Comment comment
ലീഡ്സിലെ എട്ടുനോയമ്പ് തിരുനാള്‍ കൊടിയേറി: പ്രധാന തിരുനാള്‍ സെപ്റ്റംബര്‍ 6ന്
ഫാ.ടോമി എടാട്ട്
നോര്‍ത്ത് ഇംഗ്ലണ്ടിന്റെ തലസ്ഥാനമെന്നു വിശേഷിപ്പിക്കപെടുന്ന ലീഡ്‌സിലേയും പരിസര പ്രദേശങ്ങളിലേയും വിശ്വാസികളെ വര്‍ഷങ്ങളായി ആകര്‍ഷിക്കുന്ന എട്ടുനോമ്പ് തിരുനാളിന് ഞായറാഴ്ച രാവിലെ 09.50ന് കൊടിയേറും. സീറോമലബാര്‍ സഭയുടെ ലീഡ്‌സ് മിഷന്‍ ഡയറക്ടര്‍ ഫാ.മാത്യൂ മുളയേലിയാണ് തിരുനാളിന് മുന്നോടിയായുള്ള പതാക ഉയര്‍ത്തലും രൂപപ്രതിഷ്ടയും നിര്‍വ്വഹിക്കുന്നത്.തുടര്‍ന്നു വരുന്ന ഏഴ് ദിവസവും വി.കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. ഓരോദിവസത്തെയും തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വംനല്‍കുന്നത് ലീഡ്‌സ് സെയ്റ്റ്‌മേരീസ് മിഷന്റെ കീഴിലുള്ള വിവിധ കമ്മ്യുണിറ്റികളാണ്.

ഞായറാഴ്ച കൊടിയേറ്റത്തോടെ ആരംഭിക്കുന്ന തിരുന്നാള്‍ പര്യവസാനിക്കുക്കുന്നത് സെപ്റ്റംബര്‍ 6 ഞായറാഴ്ചയാണ്.പ്രധാനതിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 6 ഞായറാഴ്ച വിശ്വാസികളുടെ സൗകര്യാര്‍ത്ഥം രണ്ട് കുര്‍ബാനയു ണ്ടായിരിക്കുന്നതാണ്. കുര്‍ബാനയോടനുബന്ധിച്ച് ലദീഞ്ഞും ഉണ്ടായിരിക്കും.കുര്‍ബാന സമയം രാവിലെ പത്തുമണിയക്കും പതിനൊന്നരയക്കുമയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത് .

കേരളത്തിലെ സുറിയാനി പാരബര്യം പേറുന്ന മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ ദൈവമാതാവിനോടുളള ഭക്തിപ്ര കടനമായി നൂറ്റാണ്ടുകളായി ആചരിക്കുന്നതാണ് എട്ടുനോമ്പും മാതാവിന്റെ ജനനത്തിരുന്നാളും.

എല്ലാ കൊവിഡ് നിര്‍ദ്ദേശങ്ങളും നിര്‍ബ്ബന്ധപൂര്‍വ്വം പാലിച്ചുകൊണ്ട് തിരുന്നാള്‍ കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ദൈവമാതാവിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നനായി മിഷന്‍ ഡയറക്ടര്‍ ഫാ. മാത്യൂ മുളയോലി അറിയിച്ചു.കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ടും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് പാലിക്കണ്ടതുകൊണ്ടും കുര്‍ബാനയില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി ബുക്കുചെയ്യണ്ടതാണ്.
 
Other News in this category

 
 




 
Close Window